കണ്ണെഴുതാന്‍ വെളുത്ത കണ്‍മഷി
മേക്കപ് ഫാഷന്‍ ഏതു വന്നാലും അത് മടി കൂടാതെ പരീക്ഷി ക്കുന്നവരാണ് ഇന്ത്യക്കാര്‍. അതിനു തെളിവാണ് അടുത്തിടെ ഹിറ്റായ വൈറ്റ് ഐ പെന്‍സിലുകള്‍. കരിമിഴിയുടെ അഴകിനെ വര്‍ണിച്ചവര്‍ ഇനി അവിടെയും \'വെളുപ്പിനഴക് എന്നു തിരുത്തിപ്പറയേണ്ടിവരും. തികച്ചും ഡ്രമാറ്റിക് ലുക്ക് സമ്മാനിക്കുന്നതിനാല്‍ പാര്‍ട്ടികളിലേക്കും മറ്റുമുള്ള മേക്കപ്പിന്റെ ഭാഗമായാണ് മിക്കവരും ഇത് തിരഞ്ഞെടുക്കുന്നത്. വൈറ്റ് ലിക്വിഡ് ലൈനറും യഥേഷ്ടം ഉപയോഗിക്കാവുന്നതാണ്.
വൈറ്റ് ലൈനര്‍ മാത്രമായി കണ്‍പോളകളില്‍ വരയ്ക്കുകയോ ബ്ലാക്ക് കാജലിന്റെ കൂടെ ഉപയോഗിക്കുകയോ ചെയ്യാം. കണ്ണിനു ചുറ്റും കാജല്‍ കൊണ്ട് എഴുതിയ ശേഷം കണ്ണിന്റെ ഉള്‍ക്കോണുകളെ വൈറ്റ്‌ലൈനര്‍ കൊണ്ട് തെളിമയുള്ളതാക്കാം. കാജല്‍ കൊണ്ട് സ്മജ് ലുക്ക് ഉണ്ടാക്കുന്നതു പോലെ വൈറ്റ് പെന്‍സിലിലും പരീക്ഷിക്കാവുന്നതാണ്. വൈറ്റ് ഐ പെന്‍സില്‍ കൊണ്ടു വരച്ച ശേഷം മോതിരവിരല്‍ കൊണ്ട് മൃദുവായി പടര്‍ത്തിയാല്‍ മതിയാകും.
വൈറ്റ് ലൈനര്‍ ഉപയോഗിക്കുമ്പോള്‍ നേര്‍ത്തതായി എഴുതണോ കട്ടിയില്‍ വേണമോഎന്ന് ഓരോരുത്തര്‍ക്കും സ്വന്തം ഇഷ്ടമനുസരിച്ചു തീരുമാനിക്കാവുന്നതാണ്. കണ്‍പീലികളില്‍ മസ്‌കാര ഉപയോഗിച്ചാലേ വൈറ്റ് ലൈനറിന്റെ കൃത്യമായ \'ഇഫ്ക് കിട്ടൂ. കണ്ണിനു തിളക്കമേറ്റുന്ന വൈറ്റ് ഷിമ്മര്‍ പെന്‍സിലും നിലവിലുണ്ട്.
https://www.facebook.com/Malayalivartha