ബ്രേസ്‌ലെറ്റായി ഉപയോഗിക്കാവുന്ന വാച്ചുകള്‍

പലനിറത്തില്‍ മാറി മാറി ധരിക്കാവുന്ന സ്ട്രാപ്പുകളുളള വാച്ചുകളും സ്ട്രാപ്പുകള്‍ക്ക് പകരം പലനിറത്തിലുളള ഷിഫോണ്‍ റിബണുകള്‍ ഉപയോഗിക്കാവുന്ന വാച്ചുകളുമാണ് ആദ്യം ഫാഷന്‍ ലോകത്തെത്തിയ ഫാന്‍സി വാച്ചുകള്‍.
അവയെ പിന്തളളിയായിരുന്നു മെറ്റാലിക് ബ്രേസ്‌ലെറ്റ് വാച്ചുകളെത്തിയത്. ശലഭങ്ങളുടെയും പൂക്കളുടേയും ആകൃതിയിലുളള ഡയലുകളായിരുന്നു അവയുടെ പ്രത്യേകത. അല്‍പം ബോള്‍ഡ് ലുക്ക് നല്‍കുന്ന വലിയ ഡയലുകളും വീതിയേറിയ സ്ട്രാപ്പുകളുമായി വീണ്ടും വാച്ച് ഫാഷന്റെ സമവാക്യങ്ങള്‍ തിരുത്തിയെഴുതപ്പെട്ടു.
ലെതറിലുളള ബ്രേസ്‌ലെറ്റ് വാച്ചുകളാണ് വാച്ച് ഫാഷനിലെ ഏറ്റവും പുതിയ താരം. പല ലെയറിലുളള ലെതര്‍ സ്ട്രാപ്പുകളാണ് ഇത്തരം വാച്ചുകളുടെ പ്രത്യേകത. ഓരോ ലെയറിനും ഓരോ ഡിസൈനായിരിക്കും. ഒപ്പം മുത്തുകളും മണികളും മെറ്റലില്‍ തീര്‍ത്ത ശലഭങ്ങളുടേയും പൂക്കളുടേയും ഇലകളുടേയും കുരുവികളുടേയും അലുക്കുകളും ഇവയെ സുന്ദരമാക്കുന്നു. വാച്ചെന്നു പറയുകയും ചെയ്യാം ഒപ്പം നല്ല ഉഗ്രന്‍ ബ്രേസ്‌ലെറ്റുമായി.
https://www.facebook.com/Malayalivartha