പാര്‍ട്ടികളില്‍ തിളങ്ങാന്‍ ഫ്‌ളയര്‍ ചുരിദാര്‍
ഒറ്റ നോട്ടത്തില്‍ സാധാരണ മോഡലിലുള്ള ചുരിദാര്‍. എന്നാല്‍ അണിഞ്ഞ് കഴിയുമ്പോള്‍ ഇരുവശങ്ങളിലും ഫളയറോടുകൂടിയ മോഡേണ്‍ ചുരിദാര്‍. ഇത്തരത്തില്‍ സിംപിളായും എന്നാല്‍ അല്പം വര്‍ക്കുകളോടും കൂടിയ ഫ്‌ളയര്‍ ചുരിദാറില്‍ പാര്‍ട്ടികളിലും കോളേജിലും ഒരു പോലെ തിളങ്ങാം. ഇറക്കം കൂടിയ ചുരിദാറുകള്‍ക്കിടയില്‍ പുതുമകൂടി നല്‍കുകയാണ് ഫ്‌ളയര്‍ ചുരിദാറുകള്‍. ഇവ നിറയെ ചുരുക്കുള്ളതും എന്നാല്‍ ഒതുങ്ങിക്കിടക്കുന്നതുമാണ്.
മെറ്റീരിയല്‍ \'ഫ്‌ലോയി\' ആകാം
ഫ്‌ലോയി മെറ്റീരിയലിലാണ് ഫ്‌ളയര്‍ ചുരിദാര്‍ ഒരുക്കുക. ഇതിനുവേണ്ടി നെറ്റ്, സോഫ്റ്റ് കോട്ടണ്‍, ജോര്‍ജെറ്റ്, ഷിഫോണ്‍, വെല്‍വെറ്റ് എന്നിങ്ങനെ ഒതുങ്ങിക്കിടക്കുന്ന മെറ്റീരിയലുകളില്‍ ഫ്‌ലയര്‍ ചുരിദാറുകള്‍ തയ്യാറാക്കാം. വണ്ണം ഉള്ളവര്‍ക്കും ഉപയോഗിക്കാമെന്നതാണ് ഈ ചുരിദാറിന്റെ മറ്റൊരു പ്രത്യേകത.
അനാര്‍ക്കലി മോഡലിന് ചുറ്റും ഫളയര്‍ വരുന്നതിനാല്‍ വണ്ണം കൂടുതല്‍ ഉള്ളവര്‍ ധരിചാല് വീണ്ടും വണ്ണം തോന്നല്ല. അതേസമയം വണ്ണം കുറവുള്ളവര്‍ക്ക് വശങ്ങളിലെ ഫ്‌ലയര്‍ വണ്ണം തോന്നിപ്പിക്കുകയും ചെയ്യും. അതിനാല്‍ സാധാരണ മോഡലിലുള്ള ചുരിദാറാണെങ്കിലും ഫ്‌ലയറുകള്‍ക്കാണ് ഇതില്‍ പ്രാധാന്യം
ഫ്‌ലയര്‍ചുരിദാറില്‍ ഇരുവശങ്ങളിലാണ് ഫ്‌ലയര്‍ നല്‍കുന്നത്. ചുരിദാറുകളുടെ ഫ്‌ലീറ്റ് വരുന്ന ഭാഗം മുതല്‍ ഫ്‌ലയര്‍ കൊടുക്കുന്നു. ഫ്‌ലയര്‍ നല്‍കുന്നിടം മുതല്‍ രണ്ടുവശങ്ങളില്‍ ക്രോസായി കെട്ടുകളും നല്‍കുന്നുണ്ട്. ഇത് ചുരിദാറിന്റെ വണ്ണം ക്രമപ്പെടുത്തുവാനും ഷേയ്പ് നല്‍കാനും കഴിയും.
ബീഡ്‌സിലും ലെയ്‌സിലും മനോഹരമാക്കാം
ചുരിദാറിന്റെ മുകള്‍ഭാഗത്ത് ബീഡ്‌സ് വര്‍ക്കുകള്‍ നല്‍കി കൂടുതല്‍ മനോഹരമാക്കാവുന്നതാണ്. പേള്‍, കട്ട് ബീഡ്‌സ്, മിറര്‍ വര്‍ക്ക് എന്നിവ ഇതിനായി നല്‍കാം. കുന്തന്‍ വര്‍ക്ക്, ആര്യവര്‍ക്ക് എന്നിവ ചുരിദാറിന്റെ മുകള്‍ ഭാഗത്ത് നല്‍കി മനോഹരമാക്കാം. മെറ്റീരിയലിന്റെ നിറത്തിന് കോണ്‍ട്രാസ്റ്റായുള്ള ലെയ്‌സാണ് താഴ്ഭാഗത്ത് നല്‍കുക. ഗോള്‍ഡന്‍ നിറവും ഉപയോഗിക്കാവുന്നതാണ്. ഇതുവഴി ഫ്‌ലയര്‍ചുരിദാറിന് എലഗന്റ് ലുക്ക് കിട്ടുകയും ചെയ്യും.
https://www.facebook.com/Malayalivartha