വിവാഹനാളില്‍ അണിയുവാന്‍ ഉപ്പഡ സാരികള്‍
ഓരോ വധുവിന്റയും സ്വപ്നമാണ് വിവാഹനാളില്‍ അണിയുവാന്‍ വ്യത്യസ്തമായൊരു പട്ടുസാരി. ആ സ്വപ്നങ്ങള്‍ക്ക് നിറംപകരാന്‍ പരമ്പരാഗതമായ നെയ്ത്തുകാരുടെ കരവിരുതില്‍ രൂപപ്പെടുന്ന വിവിധഇനം സാരികള്‍ ഇന്നു ലഭ്യമാണ്. സീമാന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ തീരദേശഗ്രാമമായ ഉപ്പഡയില്‍ നിന്നെത്തുന്ന ഇത്തരത്തില്‍പ്പെട്ട സാരിയാണ് \'ഉപ്പഡ\'സാരി.
പട്ടിലും കോട്ടണിലും \'ഉപ്പഡ\'സാരികള്‍ നെയ്‌തെടുക്കുന്നുണ്ട്. പ്രത്യേകതരം ഡിസൈനുകളില്‍ നെയ്‌തെടുക്കുന്ന സാരികളാണ് \'ഉപ്പഡ സാരികള്‍\' എന്ന പേരില്‍ അറിയപ്പെടുന്നത്. ഉത്തരേന്ത്യയില്‍ ഇത്തരം സാരികള്‍ അറിയപ്പെടുന്നത് \'നീലാംബരി\' എന്ന പേരിലാണ്.
പുതിയതരം സാങ്കേതികവിദ്യകള്‍ എത്തിനോക്കാത്ത കുഗ്രാമമായ ഉപ്പഡയില്‍ പ്രാചീന നെയ്ത്തുതറികള്‍ കൈകൊണ്ട് ചലിപ്പിച്ചാണ് ഇന്നുംസാരികള്‍ നെയ്‌തെടുക്കുന്നത്. രണ്ട് നെയ്ത്തുകാര്‍ രണ്ടുമാസം നെയ്താണ് ഒരു ഉപ്പഡ പട്ടുസാരി പൂര്‍ത്തിയാകുന്നത്. സാധാരണ സാരികളെ അപേക്ഷിച്ച് വിലഅധികമായിരിക്കും ഉപ്പഡ സാരികള്‍ക്ക്.
കോഴിക്കോട് കല്യാണ്‍ കേന്ദ്രയില്‍ ഇത്തരം സാരികള്‍ വില്പനയ്ക്കുണ്ട്. 12,000 രൂപ മുതല്‍ വിവിധ റെയ്ഞ്ചുകളില്‍ ഉപ്പഡ സാരികള്‍ ഇവിടെയുണ്ട്. കല്യാണ്‍ കേന്ദ്രയിലെ വസ്ത്ര ഡിസൈനേഴ്‌സിന്റെ പുതിയകണ്ടെത്തലാണ് കാഞ്ചീവരം ഉപ്പഡ സാരികള്‍. കാഞ്ചീവരം പട്ടും ഉപ്പഡ ഡിസൈനും കൂട്ടി യോജിപ്പിച്ചാണ് കാഞ്ചീവരം ഉപ്പഡ സാരികള്‍ ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും ഗോള്‍ഡന്‍ പട്ടു നൂലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഇത്തരംസാരികള്‍ കാഞ്ചീവരം ഗോള്‍ഡന്‍ ഉപ്പഡ സാരികള്‍ എന്ന പേരിലറിയപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha