ലേഡീസിന് കംഫര്‍ട്ടായി ഷര്‍ട്ടുകള്‍
പെണ്‍കുട്ടികള്‍ ഷര്‍ട്ടിടുന്നത് കണ്ട് കളിയാക്കുന്ന കാലം മാറി. ഇപ്പോള്‍ 'ലേഡീസ് ഷര്‍ട്ട്‌സി'നായി പ്രത്യേക വിഭാഗം തന്നെ കടകളിലുണ്ട്. ഷര്‍ട്ട് ഏറേ കംഫര്‍ട്ടബിളായ വേഷമാണ്. പ്രൊഫഷണലുകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇതിനോടു കൂടുതല്‍ താത്പര്യമുണ്ട്. കാഷ്വലായും ഫോര്‍മലായും ഷര്‍ട്ട് ഉപയോഗിക്കാം. സ്റ്റൈലിഷ് ആന്‍ഡ് ട്രെന്‍ഡി. അതാണ് ഷര്‍ട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹാഫ്സ്ലീവ്, ഫുള്‍സ്ലീവ്, ത്രീഫോര്‍ത്ത് ഇങ്ങനെ മൂന്നുതരം ഷര്‍ട്ടുകളുണ്ട്. ഇവയുടെ കോളറിലും വ്യത്യസ്ത ടൈപ്പുകളുണ്ട്. സഫാരി ടൈപ്പും സാദാ കോളറുള്ളതും. ജീന്‍സ്, പാന്റ്‌സ്, ലെഗിന്‍സ് ഇവയുടെയെല്ലാം ഒപ്പം ഷര്‍ട്ട് ചേരും. ഡബിള്‍ പോക്കറ്റും ചെക്ക് ഡിസൈനും കൈയില്‍ ലൂപ്പുമുള്ള പ്ലെയിഡ് ഷര്‍ട്ടുകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. കോട്ടണിലും കട്ടിയുള്ള മറ്റു തുണികളിലുമാണ് പ്ലെയിഡ് ഷര്‍ട്ടുകള്‍ തുന്നുന്നത്. സ്‌കിന്നി ജീന്‍സാണ് പ്ലെയിഡ് ഷര്‍ട്ടിനൊപ്പം ചേരുക. ബ്ലാക്ക്, ബ്ലൂ ജീന്‍സിനൊപ്പം ഇടാവുന്നവയാണ് പ്ലെയിഡിന്റെ കളര്‍കോമ്പിനേഷനുകള്‍. ചുവപ്പ്, കറുപ്പ്, നീല, വെള്ള തുടങ്ങി എല്ലാ നിറങ്ങളിലുമുള്ള ചെക്കിന്റെ ഒരു 'വിപ്ലവ'മാണ് ഇത്തരം ഷര്‍ട്ടിലുള്ളത്. 350 രൂപ മുതലാണ് പ്ലെയിഡ് ഷര്‍ട്ടിന്റെ വില.
ഷൂസോ, മോഡേണ്‍ ചെരിപ്പുകളോ ആണ് ജീന്‍സിനും ഷര്‍ട്ടിനുമൊപ്പം ചേരുന്നത്. ആക്‌സസറീസും മിനിമം മതി. ചെറിയ സ്റ്റഡോ ഹാങ്ങിങ്‌സോ കാതിലിടാം. കൈയില്‍ വളയ്ക്കുപകരം ചെയിന്‍ അണിയാം. പൊട്ട് നിര്‍ബന്ധമുള്ളവര്‍ക്ക് നെറ്റിയില്‍ ചെറിയതൊന്നു തൊടാം.
https://www.facebook.com/Malayalivartha