ബ്‌ലോക്ക്ബസ്റ്റര്‍ ബോട്ടം
ഭാരതീയര്‍ക്ക് ഇപ്പോള്‍ സല്‍വാര്‍ സെറ്റില്‍ ടോപ്പിനേക്കാള്‍ ശ്രദ്ധ ബോട്ടത്തിന്റെ കാര്യത്തിലാണ്. ബോട്ടം ട്രെന്‍ഡിയും ടോപ്പ് അതിനനുസരിച്ച് കോംപ്ലിമെന്റ് ചെയ്യുന്നതുമാകാം എന്ന രീതിയിലാണ് കാഷ്വല്‍ സല്‍വാര്‍ സെറ്റ്. പാട്യാല, പലാസോ, ടൈറ്റ്‌സ്, സ്‌ട്രെയ്റ്റ്കട്ട്, മള്‍്ടടി പ്രിന്റഡ്, ഡിവൈഡഡ് ട്രൗസര്‍, പാനല്‍ഡി പാന്റ്‌സ് എന്നിങ്ങനെ പലവിധമാണ് ബോട്ടങ്ങളിലെ വൈവിധ്യം. ഇതിനനുസരിച്ച് നീളംകൂട്ടിയും കുറച്ചും പ്ലെയിന്‍ നിറത്തിലും ടോപ്പിന് പല വേഷമാടാമെന്നു മാത്രം. കലംകാരി പാനല്‍ഡി ബെല്‍ബോട്ടം വന്‍ഹിറ്റാണ്. അഴകിന് തലക്കെട്ടായി വീതിയുള്ള പട്ടയോടൊപ്പം ലൂപ്പില്‍ കോര്‍ത്ത കെട്ടുമുണ്ടാകും ഇവയില്‍. ടോപ് അപ്പോള്‍ ഹാഫ്‌ടോപ്പാണ് ചേരുക. നീളന്‍ കുര്‍ത്തിക്കൊപ്പം പാനല്‍ഡി ബോട്ടം അണിയുന്നവരും ധാരാളം. ബെല്ലിന്റെ വലുപ്പം കൂടുംതോറും പാനലുകളുടെ എണ്ണവും വര്‍ധിക്കും. കോട്ടനല്ലാതെ മറ്റൊന്നും ഇവയില്‍ സുന്ദരമാകില്ല. ട്രാന്‍സ്പിരന്റ് മെറ്റീരിയലിലോ ഷിഫോണിലോ തീര്‍ത്ത പലാസോ പാന്റുകളോടൊപ്പം ഫ്രണ്ടില്‍ സ്ലിറ്റുള്ള ടോപ്പ് നല്ലപോലെ മൂവിങ്ങാണ്.
പലാസോയുടെ ലൈനിങ് സാറ്റിനിലാകുന്നതാണ് ഉത്തമം. ഗ്ലോസി ലൈനിങ് ആകെനീളത്തിന് മൂന്നിഞ്ചെങ്കിലും മുകളില്‍ വച്ച് അവസാനിപ്പിക്കുന്നത് ഭംഗിയാണ്. ഇവയ്‌ക്കൊപ്പം ടൈറ്റ് ഫിറ്റിങ് ടോപ്പാണ് ചേരുക. നീളന്‍ ഷോളുകള്‍ക്ക് പകരം സ്‌റ്റോളുകള്‍ ഉപയോഗിക്കാം. ടൈറ്റ്‌സിനും റെഗുലര്‍ സല്‍വാര്‍ബോട്ടത്തിനും പ്രിയം കുറഞ്ഞിട്ടൊന്നുമില്ല. എംബ്രോയ്‌ഡേഡ് മെറ്റീരിയലാണ് ഇവിടെ താരം. അവയെ എടുത്തു കാണിക്കുന്ന പ്ലെയിന്‍ മെറ്റീരിയലിനൊപ്പം കോണ്‍ട്രാസ്റ്റ് കളറിലെ ടോപ്പ് എണിയാം. പാട്യാല എന്നും ചാരുത കൊണ്ട് ഫാഷനിസ്റ്റുകളുടെ കണ്ണില്‍ പൊടിയിടുന്നു. പ്രിന്റഡ് പാട്യാലയില്‍ പ്ലെയിന്‍ തുണികളും ചേര്‍ത്ത് പല പാളികളായി യോജിപ്പിക്കുന്നത് ധരിക്കുന്ന ആളുടെ വണ്ണം കുറച്ചു തോന്നിപ്പിക്കും. പാരലല്‍ ബോട്ടത്തിലാവട്ടെ സ്ലിറ്റ് ഏറിയും കുറഞ്ഞും സാന്നിധ്യമറിയിക്കുന്നുണ്ട്. സ്‌റ്റൈലന്‍ ബോട്ടം പീസുകള്‍ ബ്രാന്‍ഡഡ് വിപണിയില്‍ ലഭ്യമാണ്. വില 600നും 2000നും ഇടയില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha