ട്രെന്‍ഡി ഹെഡ്‌ഫോണുകള്‍
ന്യൂജന്‍ പിള്ളേരുടെ സന്തതസഹചാരിയായി മാറിയിരിക്കുകയാണ് ഹെഡ്‌ഫോണുകള്‍. സ്‌പൈക് ചെയ്ത തലമുടിയും നിയോണ്‍ വസ്ത്രങ്ങളുമണിഞ്ഞു നടക്കുന്ന യൂത്തിനെ കഴുത്തില്‍ ഹെഡ് ഫോണുകള്‍ ഇല്ലാതെ കാണുന്നതുതന്നെ അപൂര്‍വം. ചെറിയ ഇയര്‍ ബഡുകള്‍ മുതല്‍ പാര്‍ട്ടികളില്‍ ഡിജെമാര്‍ ഉപയോഗിക്കുന്ന ഹെഡ്‌ഫോണുകള്‍ വരെ വിപണിയിലുണ്ട്്. റൗണ്ട് ടൈപ്പ് ഇയര്‍ ഫോണുകള്‍ക്കാണ് യുവാക്കള്‍ക്കിടയില്‍ ഡിമാന്‍ഡെന്ന് എറണാകുളം നോര്‍ത്തിലെ സിറ്റി ട്രേഡ് സെന്റര്‍ ഉടമ ബാബു പറഞ്ഞു.
ബീറ്റ്‌സ്, സ്‌കള്‍ ക്യാന്‍ഡി പോലുള്ള ബ്രാന്‍ഡ് ഹെഡ്‌ഫോണുകളോടാണ് പലര്‍ക്കും താത്പര്യം. 1500 രൂപ മുതലാണ് ഇവയുടെ വില.സാധാ ടൈപ്പ് വേണമെങ്കില്‍ അതുമുണ്ട്. 200 രൂപ മുത
ലാണ് ഇവയുടെ വില. മൊബൈല്‍ കമ്പനി നല്‍കുന്ന ഹെഡ്‌ഫോണുകള്‍ക്ക് 300 മുതല്‍ 700 രൂപ വരെ വിലവരും. കണ്ടാല്‍ ഹെഡ്‌ഫോണ്‍ ആണെന്നു തോന്നാത്തവയും കൂട്ടത്തിലുണ്ട്.
്കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുളള ഹെഡ് ഫോണുകളോടാണു പെണ്‍കുട്ടികള്‍ക്കു താത്പര്യം. ഉപയോഗിക്കാത്ത സമയം ഇവ സ്‌റ്റൈലായി കഴുത്തിലിടാം. പിങ്ക്, ഗ്രീന്‍, റെഡ്, ഓറഞ്ച്, ബ്ലൂ, ബ്ലാക്ക്, ഗോള്‍ഡന്‍, മള്‍ട്ടി കളര്‍ എന്നീ ട്രെന്‍ഡി കളേഴ്‌സിനും ആരാധകര്‍ ഏറെയാണ്. വയര്‍ലെസ് ആയ ബ്ല്യൂടൂത്ത് ഹെഡ്‌ഫോണുകള്‍ക്കും നല്ല ഡിമാന്‍ഡുണ്ട്്. 500 മുതല്‍ 700 രൂപ വരെയാണ് ഇവയുടെ വില.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha