വേനലില്‍ അണിയാന്‍ കോട്ടണ്‍ പ്രിന്റഡ് പാന്‍സുകള്‍, ഒപ്പം ലൂസ് ടോപ്പുകളും
ചൂട് കാലത്ത് എല്ലാവരും തിരഞ്ഞെടുക്കുക കോട്ടണ്‍ വസ്ത്രങ്ങളായിരിക്കും. വേനലില്‍ അണിയാന്‍ ഏറ്റവും അനുയോജ്യമായ വസ്ത്രമാണ് കോട്ടണ്‍. അതുകൊണ്ട് തന്നെ കോട്ടണില്‍ പുതുമകള്‍ അവതരിപ്പിക്കാനാണ് ഫാഷന്‍ ലോകവും ശ്രദ്ധിക്കുന്നത്. കോട്ടണ്‍ പാന്സുകളില് ഇപ്പോള്പ്രിന്റഡ് വരുന്നതാണ് ട്രെന്‍ഡ്. ഇതിനൊപ്പം ലൂസ് ടോപ്പുകളാണ് അണിയുന്നത്. സാദാ ജീന്്സുകളുടെ ലുക്ക് തന്നെയാണ് പ്രിന്റഡ് ജീന്‍സുകള്‍ക്കും ഉള്ളത്. വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പ്രിന്റഡ് ജീന്‍സുകള്‍ ലഭ്യമാണ്. എന്നാലും നീലയ്ക്ക് തന്നെയാണ് ഡിമാന്‍ഡ്.
പച്ച, വെള്ള തുടങ്ങി മനസ്സിനിണങ്ങുന്ന പാന്‍സുകള്‍ തിരഞ്ഞെടുക്കാം. ഇതില്‍ പ്രിന്റഡ് കൂടി വരുമ്പോള്‍ എലഗന്റ് ലുക്ക് സമ്മാനിക്കുന്നു. ഓഫീസിലേക്കുള്ള യാത്രയ്ക്കും ഉല്ലാസ യാത്രകള്‍ക്കും പോകുന്നവര്‍ക്കും കോട്ടണ്‍ പ്രിന്റഡ് പാന്‍സുകള്‍ ധരിക്കാം. ബനിയന് ടൈപ്പ് മെറ്റീരിയലുകളില്‍ വരുന്ന ലൂസ് ടോപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. ബനിയന് മുകളില്‍ നെറ്റ് കൊണ്ടുള്ള കവറിങ്ങ് നല്‍കിയിരിക്കുന്ന ടോപ്പിനാണ് കൂടുതല്‍ ആവശ്യക്കാര്‍. ചുവപ്പും കറുപ്പും പോലുള്ള നിറങ്ങളില്‍ മനോഹര ഡിസൈനുകളുമായി അണിനിരക്കുന്ന ടോപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. 1000 രൂപ മുതല്‍ ബ്രാന്‍ഡഡ് പ്രിന്റഡ് കോട്ടണ്‍ പാന്‍സുകള്‍ ലഭ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha