വര്‍ണാഭമായ കമ്പിളിനൂല്‍ ആഭരണങ്ങള്‍
ആഭരണങ്ങള്‍ ഉണ്ടാക്കുന്ന മെറ്റീരിയലുകളിലും വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കളിമണ്ണും പ്ലാസ്റ്റിക്കും ഫൈബറുമൊക്കെ കടന്ന് ഇപ്പോള്‍ കമ്പിളിനൂലില്‍ എത്തിയിരിക്കുന്നു ആഭരണ വിപണി. ഫാഷന്‍ ആക്‌സസറീസിലെ ലേറ്റസ്റ്റ് ട്രെന്‍ഡ് കമ്പിളി ആഭരണങ്ങളാണ്. കമ്പിളിനൂലെന്നു കേട്ടു മുഖം തിരിക്കേണ്ട. ആഭരണങ്ങള്‍ എല്ലാം സൂപ്പര്‍ലുക്ക് തരുന്നതാണ്.
കമ്പിളിനൂലില്‍ തീര്‍ത്ത മാലകളില്‍ കഴുത്തിനോടു ചേര്‍ന്നു കിടക്കുന്നവയ്ക്കാണു ഡിമാന്‍ഡ്. നൂലുകള്‍ പിരിച്ചുചേര്‍ത്ത് അറ്റത്ത് പൂപോലെ വലിയൊരു പെന്‍ഡന്റ് ഉണ്ടാകും. ഒരു പൂവോ മൂന്നോ നാലോ പൂക്കളോ ഉള്ള പെന്‍ഡന്റുകള്‍ക്കും ആവശ്യക്കാരുണ്ട്. മാലയുടെ നിറത്തില്‍ തന്നെയാണു പെന്‍ഡന്റും ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെയും ബ്രൈറ്റ് കളേഴ്‌സിനുതന്നെയാണ് പ്രിയം. കമ്പിളിനൂലില്‍ വര്‍ക്കുചെയ്‌തെടുത്ത വളകളാണ് മറ്റൊരു സവിശേഷത. തടി വളകളില്‍ കമ്പിളിനൂലുകള്‍ ചുറ്റിയാണ് വുളന്‍ ത്രെഡ് വളകള്‍ ഒരുക്കുന്നത്.
വുളന്‍ ത്രെഡ് ബാംഗിളുകളില്‍ കല്ലും മുത്തും ഞാത്തുമൊക്കെ വേണമെങ്കില്‍ അതും റെഡിയാണ്. തടിയും മെറ്റലും ഉപയോഗിച്ചാണ് ഇത്തരം വളകള്‍ നിര്‍മിക്കുന്നത്. കമ്പിളിനൂലില്‍ കൊരുത്തെടുത്ത ഇയര്‍ റിംഗുകളും സ്റ്റഡുകളും ടീനേജേഴ്‌സിനു പ്രിയമാണ്. കമ്പിളിനൂലുകൊണ്ടുള്ള മോതിരവും ബ്രേസ്‌ലെറ്റും വേണമെങ്കില്‍ അതും റെഡി. മോതിരങ്ങള്‍ കല്ലും സ്വീക്വന്‍സുമൊക്കെ വച്ചാണ് മനോഹരമാക്കുന്നത്.
ഡ്രസ് മാച്ച് അനുസരിച്ചു ധരിക്കാമെന്നതിനാല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും കമ്പിളി നൂല്‍ ആഭരണങ്ങളോടു പ്രിയം തന്നെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha