പുതുമകള്‍ നിറഞ്ഞ വ്യത്യസ്തതയാര്‍ന്ന മാലകള്‍
പാലയ്ക്കാ മാല, നാഗപടത്താലി, മാങ്ങാമാല, പൂത്താലി, ഇളക്കത്താലി ഇവയ്ക്കാണ് ട്രഡീഷണല്‍ ആഭരണങ്ങളില്‍ എന്നും ഡിമാന്‍ഡ്. കേരളസ്റ്റൈലിലുള്ള വേഷങ്ങള്‍ക്കൊപ്പം ഇവ അണിഞ്ഞാല്‍ സൂപ്പര്‍ലുക്കാണ്. പാലയ്ക്കാ മാലകളിലും വളകളിലും സാധാരണ കാണാറുളള കല്ലുകളില്‍ പുതുമ വന്നുകഴിഞ്ഞു.
പച്ചക്കല്ലുകള്‍ക്കു പകരം മെറൂണ്‍, വയലറ്റ്, മെജന്ത, ചുവപ്പ് നിറങ്ങളിലുള്ള കല്ലുകള്‍ പതിപ്പിച്ച പാലയ്ക്കാ മാലയ്ക്കും വളകള്‍ക്കും കമ്മലിനും മോതിരത്തിനുമൊക്കെയാണ് ആവശ്യക്കാര്‍ ഏറെയും. മുല്ലമൊട്ടു മാല, കാശുമാല, ഇളക്കത്താലി, അവില്‍മാല, കരിമണിമാല, ലക്ഷ്മിമാല, ദശാവതാരം മാല ഇവയെല്ലാം ട്രഡീഷണല്‍ ആഭരണങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha