ഇരുവിരലുകളില്‍ ഒരുമിച്ചണിയാവുന്ന മോതിരങ്ങള്‍
വ്യത്യസ്ത തരത്തിലുള്ള മോതിരങ്ങളണിയാന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ഇവരെ ആകര്‍ഷിക്കാനായി പുതിയ മോഡലുകളിലുള്ള മോതിരങ്ങളാണ് ഫാഷന്‍ ലോകത്ത് എത്തുന്നത്. വലിയ സ്റ്റഡുകളുള്ള മോതിരങ്ങളും വിവിധ തരം കല്ലുകളില്‍ ഇറങ്ങുന്ന മോതിരങ്ങളും മറികടന്ന് ട്രെന്‍ഡാവുകയാണ് ഇരു വിരലുകളിലും ഒരുമിച്ചണിയാവുന്ന മോതിരങ്ങള്‍.
വിവിധ തരത്തിലുള്ള കല്ലുകളോടെ രണ്ട് വിരലുകളിലും ഒരുമിച്ചണിയാവുന്ന മോതിരങ്ങളാണിവ. വിവിധ തരത്തിലുള്ള ഡിസൈനിലും വലിപ്പത്തിലും ഇവ ലഭിക്കും. ചെറിയ പൂവിന്റെ ഡിസൈന്‍ മുതല്‍ വലിപ്പമുള്ള ചിത്രശലഭവും പേളുകളുമെല്ലാം മോതിരത്തിന്റെ പ്രത്യേകതയാണ്. പാര്‍ട്ടി വെയര്‍, കാഷ്വല്‍സ്, ഫോര്‍മല്‍സ് എന്നിങ്ങനെ ഏത് വസ്ത്രത്തിന്റെയും കൂടെ ഈ മോതിരങ്ങള്‍ അണിയാം.
ഇടത് കൈയിലെ മോതിരവിരലിലും നടുവിരലിലുമായാണ് ഇവ അണിയുക. ഇത്തരം മോതിരങ്ങള്‍ അണിയുമ്പോള്‍ ബ്രേയ്‌സ്‌ലെറ്റ്, ചെയിന്‍, വളകള്‍ എന്നിവ അണിയാതിരിക്കുന്നതാണ് നല്ലത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha