അലങ്കാരമായി പ്ലാറ്റിനം ആഭരണങ്ങള്‍
സ്വര്‍ണാഭരണങ്ങളെപ്പോലെതന്നെ പ്ലാറ്റിനം ആഭരണങ്ങളും മലയാളികള്‍ക്കു പ്രിയങ്കരമായിട്ട് അധികനാളായിട്ടില്ല. അടുത്ത കാലത്തു വിപണിയിലെത്തിയ പ്ലാറ്റിനം ഫ്‌ളോറല്‍ ആഭരണങ്ങളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.
സ്പ്രിംഗ് പൂക്കളുടെ ആകൃതിയില്‍ രൂപകല്‍പന ചെയ്തവയാണ് പ്ലാറ്റിനം ഫ്‌ളോറല്‍ ആഭരണങ്ങള്‍. ഇയര്‍ റിംഗ്‌സ്, നെക് പീസസ്, മോതിരങ്ങള്‍ എന്നിവയെല്ലാം മെനഞ്ഞെടുത്തതു മനോഹരമായ പുഷ്പങ്ങളുടെ ആകൃതിയില്‍! ഏത് സന്ദര്‍ഭത്തിനും അനുയോജ്യമായ പ്ലാറ്റിനം ആഭരണങ്ങളുണ്ട്. ഓരോ ഫ്‌ളോറല്‍ ആഭരണവും പൂക്കളുടെ സൗന്ദര്യം അപ്പാടെ ആവാഹിച്ചെടുത്തവയാണ്.
പ്ലാറ്റിനം ആഭരണങ്ങളുടെ വില്‍പനയില്‍ 2015 ല്‍ 24 ശതമാനത്തിലേറെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. പ്രണയദിനത്തോടനുബന്ധിച്ച് 2009 ല്‍ വിപണിയിലെത്തിയ പ്ലാറ്റിനം മോതിരങ്ങളോടുള്ള യുവാക്കളുടെ പ്രിയം ഇപ്പോഴും മാറിയിട്ടില്ല. ഇന്ത്യയില്‍ 15 വയസുമുതല്‍ 35 വയസുവരെയുള്ളവരാണ് പ്രത്യേകിച്ചും പ്ലാറ്റിനം ആഭരണങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. അടുത്തകാലത്ത് ഇത് യുവതലമുറയുടെ ഹരമായി മാറിയിട്ടുണ്ട്. ആദ്യമൊക്കെ പ്ലാറ്റിനം മോതിരങ്ങള്‍ക്കു മാത്രമായിരുന്നു പ്രിയമെങ്കില്‍ ഇപ്പോള്‍ വള, ബ്രേസ്‌ലെറ്റ്, ബ്രൈഡല്‍ സെറ്റ് എന്നിവയുടെ വില്‍പനയും ഉയര്‍ന്നിട്ടുണ്ട്.
25,000 രൂപ മുതലാണ് പ്ലാറ്റിനം ആഭരണങ്ങളുടെ വില തുടങ്ങുന്നത്. ആഭരണങ്ങളുടെ വലിപ്പം, തൂക്കം, ഉപയോഗിച്ചിരിക്കുന്ന ഡയമണ്ട് എന്നിവയെ ആശ്രയിച്ചാണ് ഇതിന്റ വില.
https://www.facebook.com/Malayalivartha