കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്നത് മലയാളി പെണ്‍കൊടികളെന്ന് പഠനം
സാധാരണ സ്വര്‍ണം കൂടുതല്‍ ഉപയോഗിക്കുന്നത് സ്ത്രീകളാണ്. കല്യാണ സമയത്താണ് ഇവര്‍ കൂടുതലും ഉപയോഗിക്കുന്നത്. ഇന്ത്യയിലേറ്റവും കൂടുതല്‍ സ്വര്‍ണമുപയോഗിക്കുന്നത് മലയാളികളാണെന്നാണ് പറയുന്നത്. കേരളത്തിലെ സ്ത്രീകള്‍ കല്യാണത്തിന് ഒരുങ്ങുംമ്പോള്‍ ധാരളം ആഭരണങ്ങള്‍ ധരിക്കാറുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഓരോ കണക്കുകള്‍ പറയുന്നുവെങ്കിലും ഇന്ന് അതിനെല്ലാം വ്യക്തമായ കണക്കുണ്ട് .
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ആദ്യമായി നടത്തിയ പഠനത്തിലാണ് ഇന്ത്യയിലേറ്റവും കൂടുതല്‍ സ്വര്‍ണമുപയോഗിക്കുന്നത് മലയാളി മണവാട്ടിമാരാണെന്ന് കണ്ടെത്തിയത്. ഒരു ഇടത്തരക്കാരി മലയാളി മണവാട്ടിയുടെ കൈവശം ശരാശരി 320 ഗ്രാം (ഏകദേശം 9 ലക്ഷം രൂപയുടെ ) സ്വര്‍ണം ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ ഗുജറാത്തി മണവാട്ടിമാരാണ് ഏറ്റവും കുറവ് സ്വര്‍ണം ഉപയോഗിക്കുന്നത്.180 ഗ്രാം (ഏകദേശം അഞ്ച് ലക്ഷം രൂപ). അതേ സമയം നാല് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മണവാട്ടിമാരുടെ കൈവശമുള്ള സ്വര്‍ണം ശരാശരി 280 മുതല്‍ 320 ഗ്രാം വരേയാണ്.
അതായത് ഇന്ത്യയുടെ മൊത്തം സ്വര്‍ണത്തിന്റെ 40 ശതമാനവും കൈവശമാക്കി വെച്ചിരിക്കുന്നത് കേരളമുള്‍പ്പെടുന്ന ദക്ഷിണേന്ത്യക്കാരാണ്. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങി പടിഞ്ഞാറ് ഭാഗത്തുള്ളവര്‍ 25 ശതമാനവും, യുപി, ഹരിയാന തുടങ്ങി വടക്കേ ഇന്ത്യക്കാര്‍ 20 ശതമാനവും, ബീഹാര്‍, ബംഗാള്‍ പോലെയുള്ള കിഴക്കന്‍ മേഖലയിലുള്ളവര്‍ 15 ശതമാനവുമാണ് കൈവശം വെച്ചിരിക്കുന്ന സ്വര്‍ണമെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha