മെഡിക്കല് വിദ്യാത്ഥിനിയായ 'അക്വാ ബ്ലൂ' കണ്ണുകളുള്ള സുന്ദരിയെ കൊന്നത് മതതീവ്രവാദികളെന്ന് സഹോദരന്‍
അക്വാ ബ്ലൂ കണ്ണുകളുള്ള സുന്ദരി മാലിദ്വീപില്‍ നിന്നുള്ള മോഡല്‍ റൗദ ആതിഫിന്റെ മരണം കൊലപാതകമെന്ന് സൂചന. സഹോദരന്‍ റയാനാണ് റൗദയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ബംഗ്ലാദേശിലെ മതതീവ്രവാദികളാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നും റയാന്‍ ആരോപിക്കുന്നു. ഇസ്ലാം അനുശാസിക്കുന്ന വസ്ത്രധാരണരീതി പിന്തുടരാത്തതാണ് കൊലപാതകത്തിന് കാരണമായി റയാന്‍ ചൂണ്ടിക്കാണിക്കുന്നത്.
മാര്‍ച്ച് 29 നാണ് റൗദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയിരുന്നത് . ബംഗ്ലാദേശിലെ ഇസ്ലാമി ബാങ്ക് മെഡിക്കല് കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു റൗദ. റൗദയുടെ വസ്ത്രധാരണം ഇസ്ലാം അനുശാസിക്കുന്ന വിധമല്ലെന്നും മര്യാദയില്ലാത്തതുമാണെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ കോളേജിനുള്ളില്‍ മുഖം മറയ്ക്കുന്ന രീതിയിയിലായിരുന്നു റൗദയുടെ വസ്ത്രധാരണം- റയാന് ചൂണ്ടിക്കാണിക്കുന്നു.
മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദവുമായി റൗദയുടെ അച്ഛന്‍ മുഹമ്മദ് ആത്തിഫും രംഗത്തെത്തിയിരുന്നു. ഒക്ടോബര്‍ ലക്കം വോഗ് ഇന്ത്യയുടെ മുഖചിത്രം റൗദയുടെതായിരുന്നു. അക്വാ ബ്ലൂ നിറത്തിലുള്ള റൗദയുടെ കണ്ണുകള്‍ക്ക് ഫാഷന്‍ ലോകത്ത് നിന്ന് ഏറെ പ്രശംസയും ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha