ഇനി അല്‍പ്പം സ്‌റ്റൈയിലിഷാകം; മുടിയിഴകള്‍ക്കു കേടുപാടുകള്‍ വരുത്തതെ ചെറിയ സമയത്തിനുള്ളില്‍ മുടിയിഴകളില്‍ നിറം പിടിപ്പിക്കാന്‍ ഒരു കിടിലന്‍വഴി...
അല്‍പ്പം സ്‌റ്റൈയിലിഷായി നടക്കണം എന്നാഗ്രഹം ഉള്ളവര്‍ പ്രത്യേകിച്ചു പെണ്‍കുട്ടികള്‍ മുടിയില്‍ പല നിറങ്ങള്‍ പരീക്ഷിക്കും. ബ്രൗണും ബര്‍ഗണ്ടിയും ഗ്രീനും ഒക്കെ മുടിയില്‍ എത്തുന്നതോടെ കാഴ്ചയില്‍ അല്‍പ്പം വ്യത്യസ്ഥമാകുകയും ചെയ്യും. മുടിയില്‍ ഡൈ ചെയ്താണ് ഇത്തരം നിറം മാറ്റം വരുത്തുന്നത്. എന്നാല്‍ ഡൈ ചെയ്താല്‍ ആ നിറം കുറച്ചധികം കാലം നിലനില്‍ക്കും. ഇതിനോടു പലര്‍ക്കും താല്‍പര്യം ഇല്ല. കാരണം സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് താല്‍ക്കാലികമായി മുടിയിഴകള്‍ക്കു നിറം മാറ്റി നല്‍കാന്‍ കഴിയുമെങ്കില്‍ അതാണു നല്ലത് എന്നു യുവാക്കള്‍ പറയുന്നു.
യുവാക്കളുടെ ആഗ്രഹം മനസിലാക്കിട്ടെന്ന വണ്ണം മുടിയിഴകള്‍ക്കു നിറം നല്‍കുന്ന ഡൈകള്‍ക്കു പകരം ചോക്ക് എത്തിരിക്കുകയാണ്. ഇതിനോടകം തന്നെ വിദേശ വിപണിയില്‍ ഈ ചോക്ക് തരംഗമായി കഴിഞ്ഞിരിക്കുന്നു. സംഭവം നമ്മുടെ നാട്ടിലും ട്രെന്‍ഡാകും എന്നു പ്രതീക്ഷയിലാണു ഫാഷന്‍ പ്രേമികള്‍. ഡൈകളുടെതു പോലെ പരിമിതമായ നിറങ്ങളിലല്ല മറിച്ചു ഭൂമിക്കു കീഴിലുള്ള ഏതു നിറത്തിലുള്ള ഹെയര്‍ ചോക്കുകളും ലഭ്യമാണ്.
മുടിയിഴകള്‍ക്കു കേടുപാടുകള്‍ വരുത്തതെ ചെറിയ സമയത്തിനുള്ളില്‍ മുടിയിഴകളില്‍ നിറം പിടിപ്പിക്കാന്‍ കഴിയും എന്നാണ് ഈ ചോക്കിന്റെ പ്രത്യേകത. മാത്രമല്ല ആവശ്യം കഴിഞ്ഞാല്‍ കഴുകികളയുകയുമാകാം. ഉപയോഗത്തിനു ശേഷം ഷാമ്പു ഉപയോഗിച്ച് കഴുകി കളഞ്ഞാല്‍ മുടിക്കു പഴയനിറം ലഭിക്കും. എന്തായാലും വസ്ത്രങ്ങള്‍ക്കു ചേരുന്ന രീതിയില്‍ ഇനി മുടിയിഴകളുടെ നിറവും മാറ്റാം.
https://www.facebook.com/Malayalivartha