മേനിയഴകിന് ചോക്‌ലേറ്റ് ബാത്ത്
ചോക്‌ലേറ്റ് എന്നു കേള്‍ക്കു മ്പോള്‍ തന്നെ വായില്‍ കപ്പലോടി ക്കാനുള്ള വെള്ളം നിറയും. എത്ര നേരം വേണമെങ്കിലും ചോക്‌ലേറ്റ് നുണഞ്ഞിരിക്കാന്‍ നമുക്കു മടിയില്ല. എന്നാല്‍ ചോക്‌ലേറ്റ് ഒരു സൗന്ദര്യ വര്‍ധക വസ്‌തു കൂടിയാണെന്നു പലര്‍ക്കുമറിയില്ല.
ഇടയ്‌ക്കൊക്കെ ഒരു ചോക്‌ലേറ്റ് ബാത്ത് നടത്തിയാല്‍ മറ്റുള്ളവര്‍ക്കു കൊതി തോന്നുംവിധം മനോഹരമാകും നിങ്ങളുടെ ചര്‍മം. അയ്യോ, ചോക്‌ലേറ്റില്‍ കുളിക്കുകയോ? വിശ്വാസമായില്ല അല്ലേ? പല ബോളിവുഡ് ഹോളിവുഡ് സുന്ദരികളും ഇതു പരീക്ഷിച്ചു നോക്കാറുണ്ട്. ചര്‍മത്തിന്റെ മനോഹാരിത മാത്രമല്ല, നിങ്ങളുടെ മാനസികാവസ്‌ഥയില്‍ പോലും മധുരം നിറയ്‌ക്കുവാന്‍ കഴിയുമത്രേ ചോക്‌ലേറ്റ് ബാത്തിന്. വിഷാദരോഗമകറ്റാനും ശരീരത്തിലെ നാഡീവ്യവസ്‌ഥയെ ഉത്തേജിപ്പിക്കാനും ചോക്‌ലേറ്റ് ബാത്തിനു സാധിക്കും.
ചോക്‌ലേറ്റ് ബാത്ത് ചെയ്യേണ്ട വിധം
*ചോക്‌ലേറ്റ് വളരെ ചെറുതായി അരിഞ്ഞെടുക്കുക.
*ചൂടാക്കിയ പാലില്‍ ചോക്‌ലേറ്റ് മിക്‌സ് ചെയ്യുക
*ചോക്‌ലേറ്റ് നന്നായി ലയിക്കും വരെ പാല്‍ ഇളക്കി, ചൂടാറ്റുക
*കുളിക്കാനുള്ള വെള്ളത്തില്‍ (ബക്കറ്റില്‍)ഈ മിശ്രിതം കലര്‍ത്തുക
ഇനി സാവധാനം ബാത്ത് ടബില്‍ ഇറങ്ങിക്കിടന്ന്, ചോക്‌ലേറ്റ് ബാത്ത് തുടങ്ങാം
*ചോക്‌ലേറ്റ് മിശ്രിതം ഉപയോഗിച്ചു ശരീരം മസാജ് ചെയ്യുന്നതു നല്ലതാണ്.
*എന്തെങ്കിലും വിധത്തിലുള്ള അലര്‍ജിയുണ്ടോ എന്നു പരിശോധിച്ച ശേഷമേ ചോക്‌ലേറ്റ് ബാത്ത് നടത്താവു
*മധുരിക്കുന്നുവെന്നു കരുതി ഒരിക്കലും ഈ വെള്ളം കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കണ്ണുകളില്‍ ചോക്‌ലേറ്റിന്റെ അംശം പോകാതിരിക്കാന്‍ ശ്രദ്ധിക്കണം
*ചോക്‌ലേറ്റു ബാത്ത് കഴിഞ്ഞാല്‍ ഇളം ചൂടുള്ള വെള്ളത്തില്‍ ശരീരം വൃത്തിയായി കഴുകാന്‍ മറക്കരുത്.
https://www.facebook.com/Malayalivartha