വയസ്സ് 22, വാർഷിക ശന്പളം 142 കോടി. മോഡലിംഗ് റാണി കെന്‍ഡല്‍ ജെന്നര്‍.
ഫോബ്‌സ് മാസികയുടെ പുതിയ പട്ടിക അനുസരിച്ച് പ്രതിവര്‍ഷം 142 കോടി രൂപയാണ് ജെന്നര്‍ സന്പാദിക്കുന്നത്. കര്‍ദാശിയന്‍ കുടുംബത്തിന്റെ ഭാഗമായ ജെന്നര്‍.
ക്രിസ്സി ടെയ്‌ഗെന്‍, അഡ്രിയാന ലിമ, ഗിഗി ഹദീദ് തുടങ്ങിയ വമ്പന്‍ മോഡലുകളെയെല്ലാം പിന്തള്ളിയാണ് ജെന്നര്‍ ഏറ്റവും പണം വാരുന്ന മോഡലായി മാറിയത്. ഹൈ ഫാഷൻ രംഗത്തെ ന്യൂ ജെൻ മോഡൽ. കിം കർദാഷിയാന്റെ കസിൻ കെൻഡൽ കൊടുംകാറ്റുപോലെ പാശ്ചാത്യ മോഡൽ രംഗം കൈപ്പിടിയിലൊതുക്കി.
മോഡലിങ് രംഗത്തെ ഇന്‍സ്റ്റഗ്രാം യുഗത്തിലെ റാണിയാണ് ജെന്നര്‍. പണ്ടത്തെ രീതികള്‍ മാറി സോഷ്യല്‍ മീഡിയയിലെ സാന്നിധ്യത്തിന്റെ ബലത്തില്‍ മോഡലിങ് രംഗത്ത് വിപണി മൂല്യം കണക്കാക്കുന്ന പ്രവണതയാണ് ഇപ്പോള്‍ ശക്തിപ്പെടുന്നത്. ഇതിനെയാണ് വോഗ് മാസിക 'ഇന്‍സ്റ്റഗേള്‍ ഇറ'യെന്നും ഹാര്‍പര്‍ ബാസാര്‍ 'സോഷ്യല്‍ മീഡിയ മോഡലിങ്' എന്നുമെല്ലാം വിളിപ്പേരിട്ടത്. കര്‍ദാശിയാന്‍സ് ടീമിന്റെ 'കീപിങ് അപ് വിത്ത് കര്‍ദാശിയന്‍സ്' എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ സജീവമാണ് ജെന്നര്‍. സോഷ്യല്‍ മീഡിയയിലെ സാന്നിധ്യമാണ് കരിയറില്‍ വഴിത്തിരിവായത്. 85 ദശലക്ഷത്തിലധികം വരുന്ന അവരുടെ ഫോളോവേഴ്‌സിലൂടെ ജെന്നര്‍ ഷെയര്‍ ചെയ്യുന്ന പ്രൊമോഷണല്‍ പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാമിൽ വൈറലാണ്.
.എസ്റ്റീ ലൗഡര്‍, ലാ പെര്‍ല, അഡിഡാസ് തുടങ്ങിയ വമ്പന്‍ കമ്പനികളെല്ലാം ഈ വര്‍ഷം മോഡല്‍ ആയി ജെന്നറിനെയാണ് തെരഞ്ഞെടുത്തത്.
സോഷ്യല്‍ മീഡിയയിലൂടെയുള്ള അസംഖ്യം പ്രൊമോഷനുകളാണ് ജെന്നറിന്റെ വിപണി മൂല്യവും സമ്പാദ്യവും കുത്തനെ ഉയര്‍ത്തിയത്. ലോസ് ഏഞ്ചല്‍സില്‍ ജനിച്ചുവളര്‍ന്ന ജെന്നര്‍ തന്റെ 14ാം വയസിലാണ് ആദ്യമായി മോഡലിങ് ചെയ്യുന്നത്. വോഗിന്റെ ഫോട്ടോഷൂട്ടിലും പിന്നീട് പ്രത്യക്ഷപ്പെട്ടു. 2011ലെ മെഴ്‌സിഡെസ് ബെന്‍സ് ഫാഷന്‍ വീക്കില്‍ പങ്കെടുത്ത് താരമായി. ടൈം മാസികയുടെ സ്വാധീനം ചെലുത്തുന്ന യുവാക്കളുടെ പട്ടികയിലും പീപ്പിള്‍ മാസികയുടെ മോസ്റ്റ് ബ്യൂട്ടിഫുള്‍ പീപ്പിള്‍ പട്ടികയിലും ഗൂഗിളിന്റെ മോസ്റ്റ് ഗൂഗിള്‍ഡ് പട്ടികയിലുമെല്ലാം ജെന്നര്‍ ഇടം നേടി.
ഫോബ്‌സിന്റെ പുതിയ പട്ടിക അനുസരിച്ച് ഏറ്റവും വരുമാനമുണ്ടാക്കുന്ന 10 മോഡലുകള്‍ ഇവരാണ്
1. കെന്‍ഡാല്‍ ജെന്നെര്‍ 2. ഗിസ്‌ലി ബുൺഡ്ചെന്‍ 3. ക്രിസ്സി ടെയ്‌ഗെന്‍ 4.അഡ്രിയാന 5. ഗിഗി 6. റോസി വിറ്റെലെ
7. കാര്‍ലീ ക്ലോസ് 8. ലിയു വെന്‍ 9. ബെല്ലാ ഹാഡിഡ 10. ആഷ്‌ലെ ഗ്രഹാം
https://www.facebook.com/Malayalivartha