ലോങ്‌ബ്ലൗസുകള്‍ ട്രെന്‍ഡിലേക്ക്
ബ്ലൗസുകള്‍ക്ക് സാരികളെക്കാള്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ബ്രൊക്കേഡ്, വെല്‍വെറ്റ്, ടിഷ്യു മെറ്റീരിയലുകള്‍ കൊണ്ട് ട്രെന്‍ഡിയായ സ്‌ലീവ് പാറ്റേണിലും കട്ടിലും ബ്ലൗസുകള്‍ തുന്നി അതിനനുസരിച്ച് സാരി വാങ്ങുന്ന വരാണ് ഏറെയും. ലോങ്‌ബ്ലൗസുകള്‍ ട്രെന്‍ഡിലേക്ക് കാലെടുത്തു വച്ചതോടെ ചുരിദാറോ ടോപ്പോ കുര്‍ത്തിയോ ഇടുംപോലൊരു `മുഴുവന്‍ മൂടിയ ആത്മവിശ്വാസം സാരിയുടുക്കുമ്പോഴും ലഭിക്കും. കൗമാരക്കാര്‍ക്കുമാത്രമല്ല, ഏത് തരം ശരീരപ്രകൃതിയുള്ളവര്‍ക്കും ഏത് പ്രായക്കാര്‍ക്കും ഏത് അവസരത്തിലിട്ടാലും യോജിക്കും വിധത്തില്‍ നെക്ക് പാറ്റേണില്‍ വൈവിധ്യവു മായിട്ടാണ് ലോങ് ബ്ലൗസുകളുടെ വൈവിധ്യം .
ഹാള്‍ട്ടര്‍ നെക്ക്, ട്രാന്‍സ്‌പെരന്റ് നെറ്റ് നെക്ക്, ഹെവിലി എംബ്രോയ്‌ഡേഡ് റൗണ്ട് നെക്ക്, ക്ലോസ്‌ഡ് ചൈനീസ് കോളര്‍ എന്നിവയൊക്കെ നെക്ക് പാറ്റേണില്‍ ലോങ് ബ്ലൗസുകള്‍ക്ക് മിഴിവു കൂട്ടുമ്പോള്‍ ധാരാളം ചുരുക്കുകളുള്ള ഫുള്‍ സ്‌ലീവും സ്‌ലിറ്റുള്ള ത്രീഫോര്‍ത്ത് സ്‌ലീവും ട്രാന്‍സ്‌പെരന്റ് സീക്വന്‍സ്‌ഡ് സ്‌ലീവുമൊക്കെ യാണ് അവയുടെ കൈകളെ ആകര്‍ഷണീയമാക്കുന്നത്. ഹൈനെക്ക് ബ്ലൗസുകളാണെങ്കില്‍ ബാക്ക് എംബ്രോയ്‌ഡറിയോ മോട്ടിഫോ ഇന്‍ ആണ്.
പ്രിന്‍സസ് കട്ട് ആണ് ലോങ് ബ്ലൗസുകളില്‍ ഭംഗിയാകുക. എന്നാല്‍ ലോങ് സ്‌ലീവുള്ളതോ സ്‌ലീവ്‌ലെസോ ആയ ടീഷര്‍ട്ടും ലോങ് ബ്ലൗസായി ഷിഫോണ്‍, ജോര്‍ജെറ്റ് സാരികള്‍ക്കൊപ്പം ചേരാറുണ്ട്. ടീഷര്‍ട്ട് സാരിക്കൊപ്പം അണിയുമ്പോള്‍ അത് സാരിയുടെ അതേ നിറത്തിലുള്ളതോ സ്‌കിന്‍കളറോ കറുപ്പോ ആകുന്ന തായിരിക്കും നല്ലത്.
റെഡിമെയ്‌ഡായി ലഭിക്കുന്ന ബ്ലൗസുകളില്‍ ഏറെയും ഡല്‍ഹിയില്‍ നിന്നാണ് വരുന്നത്. എല്ലാവര്‍ക്കും യോജിക്കുന്ന വിധത്തില്‍ പല അളവുകളില്‍ ബ്ലൗസുകള്‍ ലഭ്യമാണ്. അഴിച്ചിടുകയോ കൂട്ടിയെടുക്കുകയോ ചെയ്യാവുന്ന വിധത്തില്‍ മൂന്ന് സ്‌റ്റിച്ചുകളുണ്ടാകും ഓരോന്നിലും. 34 അളവിലുള്ള ബ്ലൗസ് 36, 38 അളവുകള്‍ക്കും ചേരുന്ന വിധത്തില്‍ അഴിച്ചിടാം. 38 അളവിന്റേത് 42 വരെ അഴിച്ചിടാവുന്ന വിധത്തിലാണ്. കട്ടിങ്ങിന്റെ പ്രത്യേകത കൊണ്ട് തയ്‌ക്കുന്ന ബ്ലൗസ് പോലെ തന്നെ കറക്‌ട് ഫിറ്റിങ് ആയിരിക്കും ഇവ.
ലോങ് ബ്ലൗസുകള്‍ വളരെയേറെ മാന്യമാണ് ഇതെന്ന് മാത്രമല്ല, ട്രാന്‍സ്‌പെരന്റ്, സീത്രൂ നെറ്റ് സാരികള്‍ക്കൊപ്പം വളരെ ഭംഗിയായി അണിഞ്ഞൊരുങ്ങാന്‍ ലോങ് ബ്ലൗസിന്റെ അകമ്പടിയുണ്ടെങ്കില്‍ സാധിക്കും. വളരെ സാധാരണ ലുക്കുള്ള കോട്ടന്‍ സാരികള്‍ പോലും കുന്ദന്‍ സീക്വന്‍സ് വര്‍ക്കുള്ള, ദുങ്കുരുവോ കെട്ടോ പിടിപ്പിച്ച കലംകാരി ബ്ലൗസിട്ടാല്‍ പാര്‍ട്ടിവെയറായി മാറുന്ന ജാലവിദ്യയാണ് പലപ്പോഴും കാണുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha