പ്രീമിയര്‍ ജനുവിന്‍ ലെതര്‍ ചെരുപ്പുകള്‍ വിപണിയിലിറക്കി
പ്രീമിയര്‍ ഗ്രൂപ്പിന്റെ പുതിയ ഉല്‍്‌പന്നമായ പ്രീമിയര്‍ ജനുവിന്‍ ലെതര്‍ ചെരുപ്പുകള്‍ വിപണിയിലിറക്കി. പാദരക്ഷാ നിര്‍മാണ രംഗത്ത് 57 വര്‍ഷത്തെ പാരമ്പര്യമുള്ള പ്രീമിയര്‍ ഗ്രൂപ്പ് അത്യാധുനിക ലബോറട്ടറിയില്‍ നിന്നും നീണ്ട പരീക്ഷണങ്ങള്‍ക്കു ശേഷമാണ് പുതിയ ചെരുപ്പ് പുറത്തിറക്കിയിരിക്കുന്നത്.
പാദങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയുള്ള ചെരുപ്പ് യഥാര്‍ഥ ലെതര്‍ ഉപയോഗിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണു നിര്‍മിച്ചിരിക്കുന്നത്. പ്ലാസ്‌റ്റിക്, റെക്‌സിന്‍ എന്നിവ കൊണ്ടുള്ള ചെരുപ്പുകളുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ ഇത്തരം ചെരുപ്പുകള്‍ക്ക് സാധിക്കും.
കാലിലെ കറുത്തപാടുകള്‍, ചൊറിച്ചില്‍, വ്രണങ്ങള്‍ തുടങ്ങി ഡെര്‍മറ്റൈറ്റിസ് പോലുള്ള രോഗങ്ങള്‍ പ്ലാസ്‌റ്റിക്, റെക്‌സിന്‍ റിയാക്ഷന്‍ മൂലമാണെന്നു പഠനങ്ങളില്‍ വ്യക്‌തമായതിന്റെ അടിസ്‌ഥാനത്തിലാണ് പ്രീമിയര്‍ ലെതര്‍ ചെരുപ്പ് നിര്‍മാണ രംഗത്തേക്കിറങ്ങിയത്.
പ്രമേഹ, വാത രോഗികള്‍ക്കും ഈ ചെരുപ്പ് ഉപകാര പ്രദമാണ്. കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ എച്ച്. ഡി.എഫ്.സി. റിലേഷന്‍ഷിപ്പ് മാനേജര്‍ വിമല്‍ സുബ്രഹ്‌മണ്യം ചെരുപ്പ് വിപണിയിലിറക്കി. കെ.എഫ്.സി. ചീഫ് മാനേജര്‍ ശ്രീലത സുകുമാര്‍ ആദ്യവില്‍പന നിര്‍വഹിച്ചു.സെജന്‍ അഹമ്മദ് ഏറ്റുവാങ്ങി. പ്രീമിയര്‍ ഗ്രൂപ്പ് ഡയറക്‌ടര്‍ മാധവ ദാസ്, അഡ്‌മിനിസ്‌ട്രേറ്റീവ് മാനേജര്‍ ജെയിംസ് ഇമ്മാനുവേല്‍, മാനേജിംഗ് ഡയകറക്‌ടര്‍ കെ.രഞ്‌ജിത്ത്‌കുമാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ വെങ്കിടേശ്വരന്‍, ബ്രാന്‍ഡ് അമ്പാസിഡര്‍ രമേഷ് കമ്മത്ത് എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha