അമ്മമാരുടെ ശ്രദ്ധയ്‌ക്ക്, കുഞ്ഞുവാവയ്‌ക്ക് ഡയപ്പറുകള്
അമ്മയുടെയും അച്ഛന്റെയും സൗകര്യം നോക്കി കുഞ്ഞുമക്കള്‍ക്ക് ഉപയോഗിക്കുന്ന ഡയപ്പറുകള്‍ അവര്‍ക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഡയപ്പറുകള്‍ ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടായാല്‍ അത് പറയാന്‍ അവര്‍ക്ക് കഴിയില്ലല്ലോ. പണ്ടൊക്കെ വീട്ടിലെ പ്രായം കൂടിയവരുടെ അഭിപ്രായപ്രകാരം കുഞ്ഞുങ്ങള്‍ക്കു വേണ്ടി തുണികള്‍ കഷണങ്ങളാക്കി അലക്കി ഉണക്കി എടുത്ത് ഉപയോഗിക്കും. ഇപ്പോള്‍ ആര്‍ക്കാണ് അതിന് നേരം. എല്ലാവര്‍ക്കും തിരക്കോടു തിരക്കു തന്നെ.
ഫ്‌ളാറ്റ് സംസ്‌കാരം വന്നതോടെ തുണികള്‍ കഴുകി വിരിച്ചിടാനും ആവശ്യത്തിന് അയകള്‍ കെട്ടാനും കഴിയുന്നില്ലെന്ന് മാത്രമല്ല സൂര്യപ്രകാശം പോലും വീടിനുള്ളില്‍ കയറില്ല. ഇന്ന് വിപണിയിലുള്ളവയില്‍ ഡിസ്‌പോസിബിള്‍ ഡയപ്പറുകളും തുണി കൊണ്ടുള്ളതും, കപ്പാസിറ്റി കൂടുതലുള്ളതും കട്ടി കുറഞ്ഞതുമായ വിവിധ ഇനങ്ങളുണ്ട്.
ഡയപ്പര്‍ ഉപയോഗിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ വളരെയേറെയാണ്. അധികം സമയം ഡയപ്പര്‍ ഉപയോഗിക്കുന്നതും ഇറുകിയ വസ്ത്രത്തിനുള്ളില്‍ ഡയപ്പറിടുന്നതും കുഞ്ഞുങ്ങള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. ഒരു പാടു സമയം ഇറുകിയിരിക്കുമ്പോള്‍ ഡയപ്പറുള്ള ഭാഗം ചൂടു കൂടി പൊള്ളലേറ്റ പോലെ കാണാറുണ്ട്. കൂടാതെ ഈ പാടുകളില്‍ ചൊറിച്ചിലും വേദനയും ഉണ്ടായി അലര്‍ജി ഉണ്ടാകുന്നതിന് കാരണമാവുമാകുന്നു. ജനനേന്ദ്രിയത്തില്‍ തൊലി പോയി നീറുന്നതിനും കാരണമാകുന്നു.
ഡയപ്പറുകള്‍ ഉപയോഗിക്കുന്നവര്‍ പ്രധാനമായും കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങള്‍ക്ക് വായുസഞ്ചാരമുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കുക, വെളിച്ചെണ്ണയോ ഒലീവെണ്ണയോ ഉപയോഗിച്ച് മസ്സാജ് ചെയ്തതിനുശേഷം ഡയപ്പറിട്ടു കൊടുക്കുക, ഡയപ്പറുകള് ഇടയ്ക്കിടെ മാറ്റി കൊടുക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha