യു.എസ്, ചൈന, ആസ്‌ട്രേലിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഏഷ്യയിലേക്ക് കയറ്റുമതി നടത്തി പണം കൊയ്യുന്ന മരുന്നു മാഫിയക്ക് ആദ്യ കൂച്ചുവിലങ്ങ്...
മൃഗങ്ങളില്‍ പരീക്ഷണം നടത്തിയ സൗന്ദര്യ വര്‍ധക വസ്തുക്കളുടെയും മരുന്നുകളുടെയും ഇറക്കുമതി രാജ്യത്ത് നിരോധിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനമായി. അടുത്ത മാസം 13ന് നിരോധനം പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ജൂലൈയിലാണ് മൃഗങ്ങളില്‍ പരീക്ഷണം നടത്തിയ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കും മരുന്നുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് പ്രാബല്യത്തില്‍ വരുമ്പോള്‍ മൃഗങ്ങളില്‍ പരീക്ഷണം നടത്തിയ സൗന്ദര്യ വര്‍ധക വസ്തുക്കളും മരുന്നുകളും വില്‍ക്കാന്‍ കഴിയാത്തതും ലഭിക്കാത്തതുമായ തെക്കന്‍ ഏഷ്യയിലെ ഏക രാജ്യമാകും ഇന്ത്യ.
നിരോധനം ഒഴിവാക്കാന്‍ വന്‍കിട വ്യാപാരികള്‍ കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നു. ഗസറ്റ് വിജ്ഞാപനം വന്നിട്ടും ഇതേക്കുറിച്ച് പുറംലോകം അറിയാതിരിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നു വെന്നും ആക്ഷേപമുണ്ട്. ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷനല്‍, പീപ്പിള്‍ ഫോര്‍ അനിമല്‍സ്, പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ്, പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍ ടാക്‌സ് ഫോഴ്‌സ് എന്നീ സംഘടനകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും മന്ത്രി ഡോ. ഹര്‍ഷ വര്‍ധനും ഇവയുടെ പരിശോധനാ ഫലങ്ങള്‍ സഹിതം നിവേദനം നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha