വെള്ളം കുടിച്ചാല്‍ പൊണ്ണത്തടി കുറയ്ക്കാം
വെള്ളം കുടിച്ചാല്‍ പൊണ്ണത്തടി അകറ്റാമെന്ന് വിദഗ്‌ദ്ധര്‍ ഉപദേശിക്കുന്നു. ദിവസവും 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. വെള്ളം കുടിക്കുന്നതു വഴി ആഹാരത്തിന്റെ അളവ് കുറയും. അതോടെ ശരീരഭാരം കുറയും. ആഹാരം കഴിക്കുന്നതിനു മുമ്പ് ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് കൂടുതല്‍ പ്രയോജനം ലഭിക്കും. അതുപോലെ വിശക്കുമ്പോള്‍ ഉടനെ ആഹാരം കഴിക്കാതെ അല്‌പം വെള്ളം കുടിച്ചാല്‍ വിശപ്പു മാറും. കൂടാതെ അമിതവണ്ണവും പോകും.
വെള്ളം കുടിക്കുന്നതുമൂലം മനസും ശരീരവും എപ്പോഴും ഫ്രഷ് ആയിരിക്കും. ശരീരത്തില്‍ അടിഞ്ഞു കിടക്കുന്ന മാലിന്യങ്ങള്‍ പുറത്തു പോകാന്‍ വെള്ളം കുടിക്കുന്നത് വളരെ സഹായകമാണ്. അതോടെ ശരീരത്തിന് ഉന്മേഷം വര്‍ദ്ധിക്കുകയും ചെയ്യും. ത്വക്കിനും മാറ്റങ്ങളുണ്ടാകും. ഉന്മേഷം കൂടുമ്പോള്‍ ജോലികളില്‍ കൂടുതല്‍ ശ്രദ്ധിക്കാനും മികവു പുലര്‍ത്താനും കഴിയും.
കുടിക്കുന്ന വെള്ളം തിരഞ്ഞെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. രോഗാണുക്കള്‍ ഇല്ലാത്ത വെള്ളമാണ് കുടിക്കുന്നതെന്ന് ഉറപ്പു വരുത്തണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. കടകളില്‍ കിട്ടുന്ന കുപ്പികളില്‍ അടച്ച വെള്ളം പരമാവധി ഒഴിവാക്കേണ്ടതാണ്.
വെള്ളം കുടിക്കുന്നതോടൊപ്പം സാലഡുകള്‍ കഴിക്കുന്നതും തടികുറയ്‌ക്കാന്‍ പ്രയോജനം ചെയ്യും. വിഷമയമില്ലാത്തതും ഫ്രഷ് ആയതുമായ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതാണ് ഏറെ നല്ലത്
https://www.facebook.com/Malayalivartha