വീട്ടമ്മമാര്‍ ആരോഗ്യവതിയാകാന്‍
വീട്ടിലെ ഓരോ അംഗങ്ങളുടെയും ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിച്ച് നടക്കുന്നതിനിടയില്‍ മിക്ക സ്‌ത്രീകള്‍ക്കും സ്വന്തം ആരോഗ്യത്തെപ്പറ്റി ആലോചിക്കാന്‍ നേരം കിട്ടാറില്ല. അസുഖം വന്നു കിടപ്പിലാകുമ്പോഴാണ് പലരും അവരുടെ ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നത്. സ്വന്തം ആരോഗ്യകാര്യത്തില്‍ ശ്രദ്ധാലുവായ വീട്ടമ്മയ്‌ക്കു മാത്രമേ മറ്റുള്ളവര്‍ക്കും ശരിയായ ആരോഗ്യ സംരക്ഷണം നല്‍കാന്‍ കഴിയൂ.
ആരോഗ്യസംരക്ഷണത്തില്‍ സ്‌ത്രീകള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടത് പ്രധാനമാണ്. കാരണം, മാസംതോറും ആര്‍ത്തവം മൂലമുള്ള രക്‌തനഷ്‌ടം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ഓസ്‌റ്റിയോ പൊറോസിസ് പോലുള്ള രോഗങ്ങളില്‍ നിന്നുള്ള ഭീഷണി, വൃത്തി സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത... ഇങ്ങനെ പല ആരോഗ്യപ്രശ്‌നങ്ങളും നേരിടുന്നുണ്ട് സ്‌ത്രീകള്‍.
മിക്ക സ്‌ത്രീകളും ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന പ്രശ്‌നമാണ് നടുവേദന. ജോലികള്‍ കൃത്യമായി ചെയ്യാന്‍ പറ്റാതിരിക്കുക. ഉന്മേഷക്കുറവ്.... ഇതെല്ലാം നടുവേദനയുടെ അനന്തര ഫലങ്ങളാണ്. രാവിലെ ഉണര്‍ന്നയുടനെ 10 മിനിറ്റ് നേരം സ്‌ട്രെച്ചിങ് വ്യായാമം ചെയ്യുന്നതു ശീലമാക്കുക. ദേഹം മുഴുവനുമുള്ള രക്‌തയോട്ടം കൂട്ടാനും പേശികളുടെ ആരോഗ്യത്തിനും നടുവേദന അകറ്റാനും സ്‌ട്രെച്ചിങ് വ്യായാമം സഹായിക്കും. ദിവസം മുഴുവനും ഇത് ഉന്മേഷം പകരും.
ദിവസം 2-3 ലീറ്റര്‍ വെള്ളം കുടിക്കണം. രക്‌തശുദ്ധിക്കും ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും ചര്‍മ സൗന്ദര്യത്തിനുമെല്ലാം വെള്ളം ആവശ്യമാണ്. മാത്രമല്ല, യൂറിനറി അണുബാധ പോലുള്ള രോഗങ്ങളുടെ സാധ്യത ഒഴിവാക്കാനും സ്‌ത്രീകള്‍ ധാരാളം വെള്ളം കുടിച്ചിരിക്കണം.
ഭക്ഷണകാര്യത്തില്‍ പ്രാതലിന് ഏറ്റവും പ്രാധാന്യം നല്‍കുക. പ്രാതല്‍ സമീകൃതമായിരിക്കണം. ധാന്യാഹാരം പച്ചക്കറികള്‍ ഇവയ്‌ക്കൊപ്പം ഒരു ഗ്ലാസ് പഴച്ചാറ്, പുഴുങ്ങിയ മുട്ട, പാല്‍ അല്ലെങ്കില്‍ തൈര്, ഒരല്‍പം കൊഴുപ്പ്- ഇത്രയും പ്രാതലില്‍ അടങ്ങിയിരിക്കണം. ഇതെല്ലാം ഒന്നിച്ചു കഴിക്കാതെ രാവിലെ അല്‍പം ഇടവിട്ട് കഴിക്കാം.
എല്ലുകളുടെ ആരോഗ്യത്തില്‍ സ്‌ത്രീകള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടത് ആവശ്യമാണ്. 30 വയസിനു ശേഷം ബോണ്‍ ഡെന്‍സിറ്റി കുറഞ്ഞുവരുന്നു. നിത്യവും കിടക്കാന്‍ നേരം ഒരു ഗ്ലാസ് പാല്‍ കുടിക്കുക. കാത്സ്യം ഗുളിക ദിവസം ഒന്നുവീതം കഴിക്കുന്നതും നല്ലതാണ്. പാലുല്‍പ്പന്നം മാത്രം പോരാ, പച്ചക്കറിയില്‍ നിന്നുള്ള കാത്സ്യവും ലഭിക്കണം. ദിവസവും ഏതെങ്കിലും ഇലക്കറി നിര്‍ബന്ധമായും കഴിക്കണം. പ്രായം കൂടുന്തോറും എല്ലുകളുടെ ബലക്ഷയം സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നമാണ്. സോയാബീന്‍ ഉല്‍പന്നങ്ങളിലും കാത്സ്യം അടങ്ങിയിട്ടുണ്ട്.
രക്ത്‌ത്തില്‍ ഗ്ലൂക്കോസിന്റെ നില താഴാതെ നോക്കണം. ഇങ്ങനെ സംഭവിച്ചാല്‍ പെട്ടെന്ന് മാനസിക സമ്മര്‍ദം ഉയരാനും കാരണമാകും. എളുപ്പം ദഹിക്കുന്ന ബിസ്‌കറ്റ്, ചോക്‌ലേറ്റ് തുടങ്ങിയ ആഹാര വസ്‌തുക്കള്‍ കൂടെ കരുതുന്നതു നല്ലതാണ്. ഉപ്പും മധുരവും ചേര്‍ത്ത നാരങ്ങാവെള്ളവും ഇടയ്‌ക്കിടെ കുടിക്കാം.
വൈറ്റമിന്‍ സി അടങ്ങിയ നാരങ്ങാ, ഓറഞ്ച്, പേരയ്‌ക്ക തുടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കണം. ഓറഞ്ച്, തക്കാളി, പേരയ്‌ക്ക ഇവയിലേതെങ്കിലും ജ്യൂസ് ദിവസവും കുടിക്കണം.
ഫോളിക് ആസിഡ് സ്‌ത്രീകള്‍ക്ക് വളരെ ആവശ്യമുള്ള ഒരു പോഷകമാണ്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്ക്. ഓറഞ്ചും തവിടുള്ള ധാന്യങ്ങളും മറ്റും കഴിക്കണം ഇതു ലഭിക്കാന്‍. ഫോളിക് ആസിഡ് പ്ലസ് അയേണ്‍ ഗുളികകള്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം കഴിക്കുന്നതും നല്ലതാണ്. ക്യാരറ്റ് ജ്യൂസിലും ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
ഭക്ഷണത്തില്‍ ഉപ്പും മധുരവും കഴിയുന്നതും കുറച്ച് ഭക്ഷിക്കുക. അതേസമയം, കാത്സ്യവും അയേണും അടങ്ങിയ ആഹാരം സ്‌ത്രീകള്‍ ധാരാളം കഴിക്കുക.
അനീമിയ ആണ് സ്‌ത്രീകള്‍ നേരിടുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്‌നം. ക്ഷീണം, തലകറക്കം, തലവേദന, വിഷാദം, മുടികൊഴിച്ചില്‍ ഇതെല്ലാം അനീമിയ മൂലം ഉണ്ടാവുന്ന ലക്ഷണങ്ങളാണ്.
അയേണ്‍ ലഭിക്കാന്‍ കരള്‍, പച്ചിലക്കറികള്‍, നെല്ലിക്ക, മുന്തിരി, ചീര തുടങ്ങിയവ ധാരാളം കഴിക്കണം. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം അയേണ്‍ സപ്ലിമെന്റ്‌സ് കൂടി കഴിക്കുന്നതാവും അനീമിയ പരിഹരിക്കാന്‍ ഫലപ്രദം. ഇരുമ്പു പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതും നല്ലതാണ്.
https://www.facebook.com/Malayalivartha