നിത്യയൗവനത്തിന് തക്കാളി ജ്യൂസ്
തക്കാളി ജ്യൂസ് പതിവായി കുടിക്കുകയാണെങ്കില്‍ ശരീരത്തിന് നിത്യയൗവനം നിലനിര്‍ത്താം. ത്വക്കിനും മുടിക്കും തക്കാളി ജ്യൂസ് ഏറെ നന്നെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. വീട്ടില്‍ തന്നെ സ്വന്തമായി തയ്യാറാക്കിയ ജ്യൂസാണ് ഏറെ പ്രയോജനപ്രദമായിട്ടുള്ളത്.
വിറ്റാമിന്‍ A,K,B1,B2,B3,B5,B6 എന്നിവയുടെ കലവറയാണ് തക്കാളി ജ്യൂസ്. ഇവയ്‌ക്കൊപ്പം മഗ്‌നീഷ്യം, ഫോസ്‌ഫറസ് എന്നിവയും തക്കാളി ജ്യൂസില്‍ ധാരാളമുണ്ട്.
പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തടയാന്‍ ഏറ്റവും നല്ലത് തക്കാളി ജ്യൂസാണെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകളും ജലവും വന്‍ കുടലിന് വളരെ നല്ലതാണ്.
അതിസാരം, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും തക്കാളി ജ്യൂസ് വളരെ നല്ല ഔഷധമാണ്.
കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും തക്കാളി ജ്യൂസിന് കഴിവുണ്ട്. ഇത് പതിവായി ഉപയോഗിക്കുന്നവരില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയും. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകളാണ് തക്കാളി ജ്യൂസിന് ഈ കഴിവുണ്ടാക്കുന്നതെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ള തക്കാളി ജ്യൂസ് പതിവാക്കുന്നത് പ്രമേഹം, ആസ്‌ത്മ ഹൃദ്‌രോഗം തുടങ്ങിയവയെ അകറ്റുമെന്നും ഗവേഷകര്‍ പറയുന്നുണ്ട്. ചുരുക്കത്തില്‍ ശരീരത്തെ ബാധിക്കുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ തക്കാളി ജ്യൂസിന് കഴിയുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha