ചര്‍മപ്രശ്‌നങ്ങള്‍ക്ക് ഒറ്റമൂലി
ഉപ്പൂറ്റി വിണ്ടുകീറല്‍ - വേപ്പിലയും പച്ചമഞ്ഞളും തൈരില്‍ അരച്ചു പുരട്ടുക. ഒരു പിടി അരി തേങ്ങാവെള്ളത്തിലിട്ടു കുതിര്‍ത്തതിനു ശേഷം അരച്ചു കുഴമ്പു പരുവമാക്കി പുരട്ടുക.
കാലിലെ ആണി- കമ്യൂണിസ്റ്റ് പച്ച അരച്ചു ചുണ്ണാമ്പും ചേര്‍ത്ത് ആണിയുള്ള ഭാഗത്തു പുരട്ടുക. ആണിയുള്ള ഭാഗങ്ങളില്‍ എരിക്കിന്‍ പാല്‍ ഇറ്റിക്കുക. ഇഞ്ചിനീരും ചുണ്ണാമ്പുവെള്ളത്തിന്റെ തെളിനീരും ചേര്‍ത്തു പുരട്ടുക. കഞ്ഞിവെള്ളത്തില്‍ ഇന്തുപ്പു ചാലിച്ചു പതിവായി പുരട്ടുക.
തീ പൊള്ളല്‍ - ചെറുതേനോ കോഴിനെയ്യോ പൊള്ളിയ ഭാഗത്തു പുരട്ടുക. മൂക്കുറ്റി തൈരിലരച്ചു പുരട്ടുക.
പുഴുക്കടി - തുളസിനീരും ചെറുനാരങ്ങാനീരും കലര്‍ത്തി തേയ്ക്കുക. പപ്പായയുടെ പാല്‍ പുഴുക്കടിയുള്ള ഭാഗത്തു പുരട്ടുക.
പാലുണ്ണി- ഇരട്ടി മധുരം തേനിലരച്ചു പുരട്ടുക. ഇരട്ടി മധുരം വറുത്തു പൊടിച്ചു നെയ്യ് ചേര്‍ത്തു പുരട്ടുക.
ചൂടുകുരു - ചെറുപയറിന്റെ പൊടിയും ഇഞ്ചയും തേച്ചു കുളിക്കുക. ഒരു ബക്കറ്റ് വെള്ളത്തില്‍ രണ്ടു പിടി കല്ലുപ്പിട്ടു കലക്കി അലിയിപ്പിച്ച് ആ വെള്ളത്തില്‍ ദേഹം കഴുകുക.
ചുണങ്ങ്- ചെറുനാരങ്ങാനീരില് ഉപ്പിട്ടു ചുണങ്ങില്‍ പുരട്ടുക. വെറ്റില നീരില്‍ വെളുത്തുള്ളി അരച്ചു ചുണങ്ങുള്ള ഭാഗത്തു പുരട്ടുക. കടുകരച്ചു തുടര്‍ച്ചയായി കുറേ ദിവസം ചുണങ്ങുള്ള ഭാഗത്തു പുരട്ടുക.
കുഴിനഖം - മൈലാഞ്ചിയും പച്ചമഞ്ഞളും അരച്ചു നഖത്തിനു ചുറ്റും വെക്കുക. തുളസിയിലയിട്ടു കാച്ചിയ വെളിച്ചെണ്ണ പുരട്ടുക. ചെറുനാരങ്ങ തുളച്ചു കുഴിനഖമുള്ള വിരല്‍ അതില്‍ കടത്തിവെയ്ക്കുക. ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ത്തു പുരട്ടുക.
അരിമ്പാറ- ഒരല്ലി വെളുത്തുള്ളി ചുട്ട് അരിമ്പാറയ്ക്കു മേല്‍ വയ്ക്കുക. ചുണ്ണാമ്പും കാരവും സമം ചേര്‍ത്ത് അരിമ്പാറയില്‍ പുരട്ടുക. ചുവന്നുള്ളി വട്ടം മുറിച്ച് അരിമ്പാറയില്‍ ഉരസുക.
https://www.facebook.com/Malayalivartha