നന്നായി ഉറങ്ങിയാല്‍ തടി കുറയ്‌ക്കാം
രാത്രി നന്നായി ഉറങ്ങിയാല്‍ തടി കുറയ്‌ക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വെറുതെയുളള ഉറക്കമല്ല എല്ലാം മറന്നുള്ള ഉറക്കമാണ് വേണ്ടത്. അങ്ങനെ ഉറക്കം പതിവാക്കിയവരില്‍ അതിന്റെ ഫലവും കാണാനായി.
നല്ല ഉറക്കം ശരീരത്തിലെ ഹോര്‍മോണുകളുടെ അളവ് കുറയ്‌ക്കും എന്നതാണ് തടി കുറയാനുള്ള പ്രധാന കാരണം. ഉറക്കക്കുറവു മൂലം ശരീരത്തില്‍ കൂടിയ തോതില്‍ ഉത്‌പാദിപ്പിക്കുന്ന ഇത്തരം ഹോര്‍മോണുകള്‍ വിശപ്പ് കൂട്ടും. അതോടെ കൂടുതല്‍ ആഹാരം കഴിക്കുകയും അങ്ങനെ ശരീരഭാരം കൂടുകയും ചെയ്യും.
ആരോഗ്യമുള്ള ഒരാള്‍ ദിവസവും 8 മണിക്കൂര്‍ ഉറങ്ങണമെന്നാണ് വിദഗ്‌ദ്ധര്‍ പറയുന്നത്. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുന്നത് നല്ല ഉറക്കം കിട്ടുന്നതിന് ഏറെ സഹായിക്കും. അതുപോലെ ഉറങ്ങുന്നതിനുമുമ്പ് അമിതമായി ആഹാരം കഴിക്കുകയോ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുത്.
https://www.facebook.com/Malayalivartha