ആരോഗ്യം തരും ഭക്ഷണം
ആവശ്യമറിഞ്ഞ് കഴിക്കാം പലപ്പോഴും നാം ആവശ്യത്തിനല്ല മറിച്ച് ആവേശത്തിനു വഴങ്ങിയാണ് ഭക്ഷണം കഴിക്കുന്നത്. ആഹാരം കഴിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ മനസില്‍ വയ്‌ക്കുക.
* വിശന്നാല്‍ മാത്രം കഴിക്കുക.
* കഴിവതും ശാന്തമായ അന്തരീക്ഷത്തില്‍ ഇരുന്ന് കഴിക്കുക. യഥാര്‍ഥ രുചിയറിഞ്ഞ് കഴിക്കാന്‍ സാധിക്കും.
* മറ്റൊരാള്‍ ശ്രദ്ധിക്കുന്നു എന്ന ധാരണയില്‍ ആഹാരം കഴിച്ചാല്‍ വാരിവലിച്ചുള്ള കഴിപ്പ് ഒഴിവാക്കാം.
* ഭക്ഷണം ആസ്വദിച്ചു കഴിക്കുക. ഇരുന്ന് അല്‍പം സമയമെടുത്ത് റിലാക്‌സ് ചെയ്‌തതിനു ശേഷം മാത്രം ആഹാരം കഴിച്ചു തുടങ്ങുക.
* ആദ്യം തന്നെ വേണ്ടതിലധികം ഭക്ഷണസാധനങ്ങള്‍ വിളമ്പി വയ്‌ക്കുന്നത് ഒഴിവാക്കണം. ആവശ്യത്തിനു മാത്രമെടുത്തിട്ടു വീണ്ടും വേണമെങ്കില്‍ പിന്നീട് വിളമ്പി എടുക്കുക.
https://www.facebook.com/Malayalivartha