മാനസിക സമ്മര്‍ദ്ദം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്‌ത്രീകളെ
പുരുഷന്മാരെക്കാള്‍ ഏറെ ഹൃദ്രോഗികളായ യുവതികള്‍ക്കാണ് വികാരങ്ങള്‍ കൊണ്ട് മാനസിക പിരിമുറുക്കം ഉണ്ടാകുന്നതെന്ന് പഠനം. ഹൃദ്രോഗികളായ യുവതികളിലും മധ്യവയസ്സിലെത്തിയവരിലും ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തെ സമ്മര്‍ദ്ദം വളരെ പെട്ടെന്ന് ബാധിക്കുമെന്ന് അമേരിക്കയിലെ എമറോയ് സര്‍വകലാശാല പഠനത്തില്‍ പറയുന്നു.
വളരെ ചെറിയ പ്രായത്തില്‍ തന്നെ ഹൃദ്രോഗങ്ങളുണ്ടാവുന്ന യുവതികള്‍ക്ക് സമ്മര്‍ദ്ദത്തെ തീരെ താങ്ങാനാവില്ല. കുട്ടികളെ നോക്കല്‍, വിവാഹം, ജോലി, മാതാപിതാക്കളെ പരിചരിക്കുക തുടങ്ങി സ്‌ത്രീകള്‍ക്ക് സമ്മര്‍ദ്ദമേല്‌ക്കാനുള്ള സാഹചര്യം കൂടുതലാണെന്നാണ് പഠനം.
ഏകദേശം 534 ഹൃദ്രോഗികളിലാണ് പരീക്ഷണം നടത്തിയത് യുവതികളിലും മധ്യവയസ്സിലെത്തിയവരിലും ഹൃദയത്തിലേക്കുള്ള രക്തയോട്ടം സമപ്രായക്കാരായ ആണുങ്ങളെക്കാള്‍ മൂന്നു മടങ്ങെങ്കിലും കുറവാണ്.
https://www.facebook.com/Malayalivartha