ഈ ചെടിയെ സൂക്ഷിക്കുക
ഉദ്യാനത്തില്‍ അപകടകാരികളായ ചില പൂച്ചെടികള്‍ ഉണ്ട്.അവയില്‍ ഒന്നാണ് അരളി. എന്നാലും അതിനെ ഉദ്യാനത്തില്‍ നിന്നും വീടിനകത്തളത്തില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതില്ല.
കൈയ്യില്‍ ഗ്ലൗസിട്ട് ഇതിനെ പരിപാലിക്കാം. മുന്‍പ് കണ്ടിട്ടില്ലാത്ത ഉദ്യാനച്ചെടികളുടെ ഇലകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ വായില്‍ പോകാതെയും ശരീരത്തില്‍ അവയുടെ കറപറ്റാതെയും ശ്രദ്ധിക്കണം.
ഉദ്യാനത്തില്‍ പൂച്ചെടിയായും നുള്ളുപൂക്കള്‍ക്കു വേണ്ടിയും പരമ്പരാഗതമായി വളര്‍ത്തിവരുന്ന ഇനമാണ് അരളി.പല വര്‍ണങ്ങളില്‍ നറുമണമുള്ള അരളിപ്പൂക്കള്‍ക്ക് മാല കോര്‍ക്കാനും പുഷ്പാര്‍ച്ചനയ്ക്കുമെല്ലാം നല്ല ഡിമാന്റാണ്.
പൊതു സ്ഥലങ്ങളിലും പാര്‍ക്കുകളിലും അരളിച്ചെടി ധാരാളം കാണാം. അരളിയുടെ ഇലയും തണ്ടുമെല്ലാം വിഷമയമാണ്. മനുഷ്യരേക്കാള്‍ കന്നുകാലികള്‍ക്ക് ഈ ചെടിയുടെ വിഷത്തെക്കുറിച്ച് അറിയാമെന്നുള്ളതുകൊണ്ടാകാം അവയൊന്നും ഇതിന്റെ ഇല തിന്നാറില്ല.
അരളി സസ്യത്തിലുള്ള \'ഒലിയാന്‍ഡ്രിന്‍, ഒലിയാന്‍ ഡ്രോജെനിന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ ആണ് ചെടിയെ വിഷമയമാക്കുന്നത്. അരളിച്ചെടി തീയിലിട്ടാലുണ്ടാകുന്ന പുകപോലും ചിലപ്പോള്‍ കുട്ടികള്‍ക്കു ദോഷമുണ്ടാക്കിയേക്കാം. കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ക്ക് ഇടയാക്കാന്‍ ചെടിയുടെ ഒരില മതി. ഛര്‍ദി, വയറിളക്കം, അധികമായ ഉമിനീര്‍ ഉല്‍പാദനം ഇവയെല്ലാം ആദ്യലക്ഷണങ്ങളാണ്. ഗുരുതരാവസ്ഥയില്‍ പേശികള്‍ കോച്ചി വലിയുകയും ഹൃദയമിടിപ്പിന്റെ താളം തെറ്റുകയും രക്തയോട്ടം മന്ദീഭവിച്ച് മരണം വരെ സംഭവിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha