കുഞ്ഞിന്റെ ചര്‍മ്മം സംരക്ഷിക്കാം
കുഞ്ഞുങ്ങളുടെ ചര്‍മം മൃദുലവും ഭംഗിയുള്ളതുമാണ്. ഒന്നു തൊട്ടു തലോടാന്‍ ആരെയും മോഹിപ്പിക്കും. എന്നാല്‍ വേണ്ടവിധം സംരക്ഷിച്ചില്ലെങ്കില്‍ കുഞ്ഞുങ്ങളുടെ ചര്‍മത്തിന്റെ അഴകും ആരോഗ്യവും നിലനിര്‍ത്താനാകില്ല. ഏറ്റവും മൃദുലമായതുകൊണ്ടു തന്നെ സംരക്ഷണവും ഏറെ ശ്രദ്ധയോടെയും ഏറ്റവും മികച്ച ഉല്‍പന്നങ്ങള്‍ കൊണ്ടും ആകണം.
മുതിര്‍ന്നവരുടേതിനെക്കാള്‍ മൂന്നിരട്ടി ലോലമാണ് കുഞ്ഞുങ്ങളുടെ ചര്‍മം. അതിനാല്‍ തന്നെ വളരെ വേഗത്തില്‍ ചര്‍മത്തിന്റെ സ്വാഭാവികമായ ഈര്‍പ്പം നഷ്ടപ്പെട്ട് ശരീരം വരണ്ടതാകാം. വളരെ കട്ടികുറഞ്ഞതാണ് കുഞ്ഞുങ്ങളുടെ ചര്‍മമെന്നതിനാല്‍ അസ്വസ്ഥതകളും ഇന്‍ഫെക്ഷനുകളും ബാധിക്കാനും സാധ്യത ഏറെയാണ്. വരള്‍ച്ചയോ മറ്റു ബുദ്ധിമുട്ടുകളോ വന്നതിനുശേഷം അവ പരിഹരിക്കാന്‍ വിഷമിക്കുന്നതിനെക്കാള്‍ നല്ലത് വേണ്ടവിധത്തില്‍ ശ്രദ്ധിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിലൂടെ കുഞ്ഞിന്റെ ചര്‍മത്തിന്റെ അഴകും ആരോഗ്യവും നിലനിര്‍ത്തുകയാണ്.
ചര്‍മസംരക്ഷണത്തില്‍ കുളിയാണ് പ്രധാനം. വിപണിയില്‍ കിട്ടുന്ന സ്‌നാന ചൂര്‍ണങ്ങളോ ഏതെങ്കിലും സോപ്പോ കുഞ്ഞിനെ കുളിപ്പിക്കാന്‍ ഉപയോഗിക്കരുത്. അവയുടെ കെമിക്കലുകള്‍ കുഞ്ഞിന്റെ ചര്‍മം പെട്ടെന്ന് ആഗിരണം ചെയ്യാം. പൊടികള്‍ കുഞ്ഞു ചര്‍മത്തില്‍ പോറല്‍ വീഴ്ത്താം. അതിനാല്‍ ഏറ്റവും മൃദുവായ, ക്ലിനിക്കല്‍ ടെസ്റ്റ് നടത്തിയ ബേബി സോപ്പാണ് നല്ലത്. കുളിപ്പിച്ച ശേഷം ബേബി ലോഷനോ ബേബി ക്രീമോ നിത്യവും പുരട്ടണം. ഇത് കുഞ്ഞിന്റെ ചര്‍മത്തിന്റെ സ്വാഭാവിക ഈര്‍പ്പം സംരക്ഷിക്കും. സൂര്യപ്രകാശവും രോഗാണുക്കളും വായുവിലുള്ള മറ്റ് മാലിന്യങ്ങളും ചര്‍മത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ ബേബിലോഷന്‍ കൊണ്ട് മസാജ് ചെയ്യുന്നതിലൂടെ സാധിക്കും. ബേബി ക്രീം വലിഞ്ഞു കഴിഞ്ഞാല്‍ ബേബി പൗഡര്‍ പുരട്ടിയ ശേഷം ഉടുപ്പ് ഇടുവിക്കാം.
https://www.facebook.com/Malayalivartha