കുട്ടികളെ മിടുക്കരാക്കാന്‍
എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് അവരവരുടെ കുട്ടികള്‍ മിടുക്കരായിരിക്കുക എന്നാണ്. കുട്ടികളില്‍ ആ കഴിവുകള്‍ വളര്‍ത്തിയെടുത്താലേ അവര്‍ മിടുക്കുള്ളവരായി മാറുകയുള്ളു.
കുട്ടികളെ കളിക്കാന്‍ അനുവദിക്കുകയാണ് അവരെ മിടുക്കരാക്കാനുള്ള ആദ്യ വഴി. കളിയിലൂടെ അവരുടെ വ്യക്തിത്വത്തിന് ആകമാനം വളര്‍ച്ച കിട്ടുമെന്ന് ഓര്‍ക്കുക.
വെയില്‍ കൊള്ളാനും മഴ നനയാനും മണ്ണില്‍ കളിക്കാനും അനുവദിക്കുന്നതു വഴി അവര്‍ക്കു മാനസികോല്ലാസവും പ്രതിരോധശേഷിയും കൈവരും.
അടങ്ങിയിരിക്കാന്‍ വേണ്ടി കുട്ടികളെ ടി.വി കാണാനും കംപ്യൂട്ടര്‍ ഗെയിം കളിക്കാനും പ്രേരിപ്പിക്കരുത്. അത് അവരുടെ വ്യക്തിവികാസത്തെ ബാധിക്കും.
ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ കുട്ടികള്‍ക്കു തുല്യപരിഗണനയും പ്രോത്സാഹനവും നല്‍കാന്‍ ശ്രദ്ധിക്കണം.
കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് സംസാരിക്കരുത്. അതവരുടെ ആത്മവിശ്വാസത്തെ നശിപ്പിക്കും.
അമിതമായി നിയന്ത്രിക്കുന്നതും ദേഷ്യപ്പെടുന്നതും കുട്ടികളുടെ ക്രിയാത്മകതയെയും ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഒഴിവാക്കുക.
അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അതെത്ര നിസാരമായിരുന്നാലും പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യണം.
https://www.facebook.com/Malayalivartha