കറിവേപ്പിലയുടെ ഔഷധ ഗുണം
കറികള്‍ക്ക് രുചിയും മണവും ഗുണവും ഉണ്ടാക്കാന്‍ കറിവേപ്പില അത്യാവശ്യമാണ്. എന്നാല്‍ ഭക്ഷണം കഴിച്ചുതുടങ്ങുമ്പോള്‍ ആദ്യം എടുത്തു വിലച്ചെറിയുക കറിവേപ്പിലയെയാണ്. കറിവേപ്പിലയുടെ ഔഷധഗുണവും പ്രാധാന്യവും എത്ര പേര്‍ ഓര്‍ക്കാറുണ്ട്. ആയുര്‍വേദത്തില്‍ കൈടര്യമെന്ന കറിവേപ്പിലയുടെ സ്ഥാനം മറക്കാനാവാത്തതാണ്.
വൈറ്റിമിന്‍ \'എ\' യാല്‍ സമ്പന്നമാണ് കറിവേപ്പില. കൈടര്യാദി കഷായം പ്രസിദ്ധമാണ്. ഉദരസംബന്ധമായ അസുഖങ്ങള്‍ക്കു കറിവേപ്പില അത്യുത്തമമെന്ന് ആയുര്‍വേദം. നല്ല ദഹനത്തിനും വിശപ്പുണ്ടാകാനും കൊളസ്‌ട്രോള്‍ തടയാനും കറിവേപ്പില നല്ലതെന്ന് ആയുര്‍വേദത്തില്‍് പറയുന്നുണ്ട്.
മുടി വളരാനുള്ള ഔഷധങ്ങളിലും കറിവേപ്പിലയ്ക്ക് സ്ഥാനമുണ്ട്. കറിവേപ്പില പോലെ എടുത്തുകളഞ്ഞു എന്നു പറയുമ്പോള്‍ ഇനി സൂക്ഷിക്കുക. കറിവേപ്പിലകള്‍ അത്ര നിസാരക്കാരല്ല.
https://www.facebook.com/Malayalivartha