ഔഷധങ്ങളുടെ കലവറയായ പേരയ്ക്ക
കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന പേരയ്ക്ക ഔഷധങ്ങളുടെ കലവറയാണ്. എന്നാല്‍ ഈ ഗുണഗണങ്ങള്‍ അറിയാതെ നമ്മള്‍ പലപ്പോഴും പേരയ്ക്കയെ അവഗണിക്കുകയാണ് പതിവ്. മാറിയ ജീവിത സാഹചര്യങ്ങളും ജംഗ് ഫുഡിനോടുള്ള അമിത പ്രിയവും നാടന്‍ പഴങ്ങളോടുള്ള പ്രിയക്കുറവിന് പ്രധാന കാരണമാണ്.
മുടിയുടെ ആരോഗ്യത്തിനും ചര്‍മ്മ സംരക്ഷണത്തിനും പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിന്‍ എ, സി എന്നിവയുടെ കലവറയാണ് പേരയ്ക്ക. ഇതുകൂടാതെ പോഷകഘടകങ്ങളായ പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ്, ഫോളിക് ആസിഡ് തുടങ്ങിയവയും പേരയ്ക്കയില്‍ യഥേഷ്ടം അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മ കോശങ്ങളെ ഉത്തേജിപ്പ് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും മുടികൊഴിച്ചില്‍ തടയുന്നതിനും സഹായിക്കുന്നു.
സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനായി നിര്‍മ്മിക്കുന്ന ക്രീമുകളിലും പേരയ്ക്ക ഉപയോഗിക്കുന്നു. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലികൂടിയാണ് പേരയ്ക്ക. ചര്‍മത്തിലെ ചുളിവ്, കണ്ണിന് താഴെത്തെ കറുത്തപാടുകള്‍, മുഖക്കുരു എന്നിവയ്ക്കും പേരയ്ക്ക തന്നെ പരിഹാരം. പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഗയാണ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നത്.
പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് എന്ന ലൈക്കോപീന്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ലൈക്കോപീന് കാന്‍സറിനെ പ്രതിരോധിക്കാനും ശേഷിയുണ്ട്. പേരയ്ക്കയില്‍ 80 ശതമാനത്തോളം വെള്ളമാണ്. ഇത് ശരീരത്തെ ഹൈഡ്രേറ്റായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി മുടിയുടെ ശരിയായ വളര്‍ച്ചയ്ക്ക് ഉത്തമമാണ്.
https://www.facebook.com/Malayalivartha