സൗന്ദര്യം കാക്കാം കോട്ടണ്‍ വസ്‌ത്രങ്ങളിലൂടെ
കൈകാര്യം ചെയ്യാനുള്ള എളുപ്പം നോക്കി മിക്ക സ്ത്രീകളും ഷിഫോണ്‍സാരിയും ചുരിദാറുമൊക്കെയാണ് ഉപയോഗിക്കാറ്. വായുവിനെ കടത്തിവിടാത്ത ഷിഫോണ്‍ വസ്ത്രങ്ങളിഞ്ഞാല്‍ അമിതമായ ഉഷ്ണവും വിയര്‍പ്പും ദാഹവും ക്ഷീണവുമൊക്കെ അനുഭവപ്പെടും. ശരീരത്തിലെ ജലാംശം വളരെപ്പെട്ടെന്നു നഷ്ടപ്പെടുകയും ആവശ്യത്തിനു വെള്ളംകുടിക്കാതിരിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ ഗൌരവത്തോടെ കാണേണ്ടതാണ്.
ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ പകല്‍മുഴുവന്‍ കാറ്റുകയറാത്ത വസ്‌ത്രത്തിനുള്ളില്‍ കഴിച്ചുകൂട്ടുമ്പോള്‍ ശാരീരികമായും മാനസികമായും അവര്‍ അനുഭവിക്കുന്ന അസ്വസ്ഥത എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. തൊഴിലിന്റെ കാര്യക്ഷമതയെപ്പോലും ഇത് പ്രതികൂലമായി ബാധിക്കും. അലക്കിയുണക്കി ഇസ്തിരിക്കിടാന്‍ അല്പം ബുദ്ധിമുട്ടുണ്ടെങ്കിലും ശരീരത്തെക്കരുതി, സൗന്ദര്യത്തെയും ആരോഗ്യത്തെയും കരുതി കഠിനമായ വേനലില്‍ കോട്ടന്‍വസ്ത്രങ്ങളെ കൂട്ടുപിടിക്കാം. അയഞ്ഞ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.
കറുത്ത നിറം ചൂടിനെ ആഗിരണം ചെയ്യുന്നതുകൊണ്ട് ചൂടുസമയത്ത് വെള്ളയോ മറ്റ് ഇളംനിറങ്ങളോ ഉപയോഗിക്കുന്നതാണ് ഉത്തമം.
https://www.facebook.com/Malayalivartha