ഗര്‍ഭിണികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍
കേരളത്തെ സംബന്ധിച്ച് ഇപ്പോഴും ഗര്‍ഭിണിയായ ഒരു സ്‌ത്രീക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ കുടുംബത്തിലെ മുതിര്‍ന്നവരുടെ പങ്ക് വലുതാണ്. ഇന്നത് ചെയ്യണം, ചെയ്യരുത് എന്നിവയൊക്കെ അറിയാന്‍ ഒരു ഡോക്ടറെ കാണണമെന്നില്ല. എന്നാല്‍ മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ ഒരു അഭിപ്രായം പറയാന്‍ വീട്ടിലെ മുതിര്‍ന്നവര്‍ക്ക് കഴിയില്ല. അവര്‍ അത് വിലക്കുകയും ഇല്ല. അതിനുകാരണം അത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മുടെ സമൂഹത്തില്‍ പ്രകടമായിട്ടില്ല എന്നതിനാലാണ്. അതുകൊണ്ടു തന്നെ ഇതിനെക്കുറിച്ച് ഒരു പഠനവും ഇവിടെ നടക്കുന്നില്ല. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും മൊബൈല്‍ ഫോണിന്റെ ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഗൗരവപൂര്‍ണമായ പഠനങ്ങള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്.
നമ്മള്‍ വ്യാപകമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം പത്തുവര്‍ഷം ആയിട്ടുണ്ടാകും. ഇതൊരു വലിയ കാലമായി പൊതുവേ കാണാക്കാക്കാമെങ്കിലും മൊബൈല്‍ ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനുള്ള പഠനങ്ങള്‍ നടത്തുന്നതിന് ഈ കാലദൈര്‍ഘ്യം വളരെ ചെറുതാണ്. അതിനാല്‍ തന്നെ മൊബൈല്‍ ഫോണിന്റെ ഉപയോഗം എന്തെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നത് അറിയാനിരിക്കുന്നതേയുള്ളൂ.
ബ്രയിന്‍ ട്യൂമര്‍, ഡി.എന്‍.എ ഡാമേജ്, തുടങ്ങിയവ കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ കണ്ടു വരുന്നുണ്ട്. എന്നാല്‍ കുട്ടികളിലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് എന്നാണ് വിദഗ്‌ധര്‍ പറയുന്നത്. വളരെ നേര്‍ത്തതും, ചെറുതുമായ തലച്ചോറാണ് കുട്ടികളുടേത് എന്നതിനാലാണിത്. അതുപോലെ അമ്മമാരുടെ മൊബൈല്‍ ഉപയോഗം ഗര്‍ഭസ്ഥ ശിശുക്കളില്‍ മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഹൈപ്പര്‍ ആക്ടിവിറ്റി, പെരുമാറ്റ ദൂഷ്യങ്ങള്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ കുട്ടികളില്‍ കണ്ടുവരുന്നതിനുള്ള കാരണങ്ങളിലൊന്ന് ഗര്‍ഭിണികളുടെ ഫോണ്‍ ഉപയോഗമാണെന്ന് പഠനങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
പൂര്‍ണ ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിനായി നാം പല തരത്തിലുള്ള മുന്‍ കരുതലുകള്‍ എടുക്കാറുണ്ടല്ലോ..അതിന്റെ കൂടെ മൊബൈല്‍ ഉപയോഗം പരമാവധി കുറയ്‌ക്കാനും നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha