കരയുന്നത് ആരോഗ്യത്തിന് ഗുണകരം
കരച്ചില്‍ ശരീരത്തിന് നല്ലതാണെന്നാണ് വൈദ്യശാസ്ത്രരംഗത്തെ പഠനങ്ങള്‍ അവകാശപ്പെടുന്നത്. വ്യക്തമായി പറഞ്ഞാല്‍ സോപ്പ് നിങ്ങളുടെ ശരീരത്തിലെ അഴുക്ക് നീക്കുന്നതുപോലെ തന്നെയാണ് കണ്ണുനീര്‍ നിങ്ങളുടെ മനസിനെ സാന്ത്വനപ്പെടുത്തുന്നതും. കരച്ചില്‍ അടക്കിവയ്ക്കുന്നത് ഹൃദയസമ്മര്‍ദം വര്‍ധിപ്പിക്കുകയേ ഉള്ളു.
കണ്ണുകളുടെ വരള്‍ച്ച ഒഴിവാക്കുന്നതിന് .സഹായിക്കുന്നു. ഓരോ ദിവസവും ശരാശരി 5-10 ഔണ്‍സ് കണ്ണുനീരാണ് ഒരാളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. നന്നായി കരയുമ്പോള്‍ ഈ കണ്ണുനീരാണ് നാം കണ്ണിലൂടെയും മൂക്കിലൂടെയും ഒഴുക്കിത്തീര്‍ക്കുന്നത്. ഇത് കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ കരച്ചില്‍ സഹായിക്കുന്നു.
കണ്ണുകളില്‍ അണുബാധ ഉണ്ടാകുന്നതു തടയാനും ഒരു പരിധിവരെ കരച്ചില്‍ സഹായകരമാണ്. പുകയില്‍ നിന്നും ചൂടില്‍ നിന്നും പൊടിക്കാറ്റില്‍ നിന്നുമൊക്കെ കണ്ണുകള്‍ക്ക് സംരക്ഷണകവചമൊരുക്കുന്നതിനും കണ്ണുനീരിന് സാധിക്കുന്നു.
അതിയായ സങ്കടമോ സന്തോഷമോ തോന്നുമ്പോള്‍ ശരീരം ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളെ തുലനം ചെയ്യാന്‍ കരച്ചില്‍ സഹായകരമാണ്. കണ്ണില്‍ എന്തെങ്കിലും കരടോ മറ്റോ പോയാല്‍ മറ്റാരുടെയും സഹായമില്ലാതെ അവ സ്വയം നീക്കം ചെയ്യാനും കണ്ണുകള്‍ കണ്ണീരിന്റെ സഹായം തേടാറുണ്ട്. കണ്ണീരില്‍ അടങ്ങിയ ലൈസോസൈം എന്ന ദ്രാവകത്തിന് അപകടകരമായ ബാക്ടീരിയകളെ കൊന്നൊടുക്കാനുള്ള ശേഷിയുണ്ട്. നിങ്ങളിലെ മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിനും കരച്ചില്‍ നല്ലതാണത്രേ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha