മുടികൊഴിച്ചിലിന് വീട്ടുപരിഹാരം
മുടി കൊഴിച്ചിലിന്റെ പ്രധാനകാരണം താരാനാണ്. മുടി വൃത്തിയായി സൂക്ഷിക്കാത്തതു മൂലമാണ് താരന്‍ ഉണ്ടാകുന്നത്. രണ്ടാമത്തെ കാരണം തലയില്‍ എണ്ണ പുരട്ടി സംരക്ഷിക്കുന്ന പഴയ രീതി കൈമോശം വരുന്നതാണ്. ഇന്നു പലരും എണ്ണ മുടിപ്പുറമേ പുരട്ടുകയാണ് ചെയ്യുക. തലമുടിയുടെ വേരുകളില്‍ വരെ എണ്ണയെത്തും വിധം തലയോട്ടിയില്‍ എണ്ണ തേച്ചു പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നതാണ് ശരിയീയ രീതി. കരള്‍രോഗങ്ങള്‍,വൃക്ക തകരാറുകള്‍ പോലുള്ള മാരകരോഗവസ്ഥകളില്‍ കടുത്ത മുടികൊഴിച്ചില്‍ ഒരു ലക്ഷണമായി കാണാറുണ്ട്. മുടി ഒരു കെട്ടായി പറിഞ്ഞുപോരുക, മുടികൊഴിഞ്ഞ് തലയോട്ടി തെളിയുക, മുടിയിഴകളുടെ കരുത്തും നീളവും കുറയുക എന്നിവയൊക്കെ രോഗലക്ഷണങ്ങളാകാം.
താരന്‍ നിയന്ത്രിക്കാനായി ഒന്നിടവിട്ട ദിവസങ്ങളിലോ ആഴ്ചയില്‍ രണ്ടു തവണയോ ഡെറ്റോള്‍ പോലുള്ള അണുനാശിനി കൊണ്ട് തലയിണയുറ, ചീപ്പ്, തോര്‍ത്ത് എന്നിവ കഴുകുക
ഒന്നിടവിട്ട ദിവസങ്ങളില്‍ വൈകുന്നേരം തല കുളിര്‍ക്കെഎണ്ണ തേച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകുക
മുടിക്കായ മൂലം മുടിപൊട്ടിപ്പോകുന്നവര്‍ ധുര്‍ധുരപത്രാദി എണ്ണ ഉപയോഗിക്കുക
കുന്തളകാന്തി, കയ്യുന്ന്യാദി, നീലിഭൃംഗാദി എന്നീ എണ്ണകള്‍ തലയില്‍ തേക്കാന്‍ നല്ലതാണ്.
കറ്റാര്‍വാഴയുടെ തൊലി നീക്കിയ ജെല്‍ ആഴ്ചയിലൊരിക്കല്‍ തലയില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha