കരളിനെ സംരക്ഷിക്കാന്‍ പപ്പായയും നാരാങ്ങാനീരും
അഞ്ഞൂറില്‍പ്പരം കര്‍മ്മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന അവയവമാണ് കരള്‍. ആരോഗ്യമുള്ള ശരീരത്തിന് കരളിന്റെ ആരോഗ്യം ഉറപ്പാവണമെന്ന് പറയുന്നതും ഇതുകൊണ്ടുു തന്നെ. 1.44 മുതല്‍ 1.66 കിലോഗ്രാം വരെയാണ് ആരോഗ്യമുള്ള വ്യക്തിയുടെ കരളിന്റെ തൂക്കം. എന്നാല്‍ കരളില്‍ കൊഴുപ്പടിയുമ്പോള്‍ കരളിന്റെ തൂക്കം കൂടുന്നു. ഇതിനെ ഫാറ്റി ലിവര്‍ എന്നു പറയും.
മുറിച്ചു മാറ്റിയാലും വളരുന്ന ഒരു ശാരീരിക അവയവം കൂടിയാണ് കരള്‍. കരള്‍മാറ്റ ശസ്ത്രക്രീയയുടെ സാധ്യതയും ഇവിടെയാണ്. ദാതാവിന്റെയും സ്വീകരിക്കുന്ന വ്യക്തിയുടെയും ശരീരത്തില്‍ മൂന്നു മാസം കൊണ്ട്് കരള്‍ പൂര്‍ണ്ണവലുപ്പത്തിലെത്തും.
ശരീരത്തിലെത്തുന്ന മാലിന്യങ്ങളെ ശുദ്ധീകരിക്കുന്ന കടമ കരളിന്റേതാണ്. ഭക്ഷണത്തിലൂടെയും മറ്റും രാസവസ്തുക്കളും മാലിന്യങ്ങളും ശരീരത്തിലെത്തുമ്പോള്‍ അതിനെയെല്ലാം കരള്‍ നിര്‍വീര്യമാക്കും. എന്നാല്‍ മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുന്നത് കരളിനെ അസ്വസ്ഥപ്പെടുത്തും. പിന്നെ കരള്‍ രോഗങ്ങള്‍ വരവായി.
ഇവിടെ ഏറ്റവും പ്രധാനപ്പെട്ട വസ്തുത നിരവധി പോഷകങ്ങളെ സംഭരിച്ചുവയ്ക്കുന്ന കലവറ കൂടിയാണ് കരള്‍ എന്നതാണ്. അയണ്‍, വിറ്റാമിന്‍ എ, ബി 12, ഡി, ഇ, കെ എന്നിവയെ കരള്‍ സംഭരിച്ചുവയ്ക്കുന്നു. ശരീരത്തിന് ഊര്‍ജ്ജം അവശ്യമുള്ളപ്പോള്‍ പോഷകങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്യുന്നു. കരള്‍ രോഗാതുരമാകുന്നതോടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം തകരാറിലാകുന്നു. ഫാസ്റ്റ്ഫുഡ് ആഹാരശൈലിയും മദ്യപാനവുമൊക്കെ കരളിന്റെ സ്വാഭാവികതയെ തകര്‍ക്കും.
എന്നാല്‍ കരള്‍ ആരോഗ്യത്തോടെ സംരക്ഷിക്കാനും ചില വഴികളുണ്ട്്. ദിവസവും രണ്ടോ മൂന്നോ വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നത് കരളിന് ഏറെ നല്ലതാണ്. കരളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ കളയാന്‍ വെളുത്തുള്ളി നല്ലതാണ്. ഇതോടെ കരള്‍ എപ്പോഴും ആരോഗ്യത്തോടെയിരിക്കും. ദിവസവും രണ്ട്് കപ്പ് ഗ്രീന്‍ ടി കുടിക്കുന്നതാണ് കരളിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട മറ്റൊരു കാര്യം. കൊഴുപ്പിനെ കുറയ്ക്കാനും മദ്യം മൂലം കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒരുപരിധി വരെ പരിഹരിക്കാനും ഗ്രീന്‍ ടി ഉപയോഗിച്ചാല്‍ കഴിയും.
വൈറ്റമിന്‍ ഇ കൂടുതലുള്ള സമ്പുഷ്ടമായ ബ്രോക്കോളി കരളിന് അവശ്യം വേണ്ട പച്ചക്കറിയാണ്. കരളിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ ബ്രോക്കോളിയേക്കാളും പ്രധാനപ്പെട്ട മറ്റൊരു ആഹാരവുമില്ല.
ഇനി കരളിന്റെ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് കടന്നവര്‍ ഉപയോഗിക്കേണ്ട പ്രകൃതിദത്തമായ ഒരു കൂട്ടുണ്ട്്. പപ്പായയുടെ കുരു പൊടിച്ചതും നാരങ്ങായുടെ നീരും ദിവസവും രാവിലെ കഴിക്കുക. കരളിന്റെ ആരോഗ്യം തിരിച്ചുപിടിക്കാന്‍ ഇതിനോളം മികച്ചൊരു മാര്‍ഗം വേറെയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha