കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഓംലെറ്റ്
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഓംലെറ്റ് എന്നു കേട്ടപാടെ അമിതമായി കഴിക്കാന്‍ തുടങ്ങിയാല്‍ കൊളസ്‌ട്രോള്‍ കുതിച്ചുയരും. ഈ ഓംലെറ്റ് കഴിക്കുവാന്‍ വേറൊരു രീതിയുണ്ട്. മുട്ടയുടെ മഞ്ഞക്കരു ഉപയോഗിക്കരുത്. വെള്ളമാത്രം ഉപയോഗിച്ച് ഓംലെറ്റ് ഉണ്ടാക്കുക. അതെങ്ങനെയെന്നു നോക്കാം.
എഗ്ഗ് വൈറ്റ് ഓംലെറ്റ്
മുട്ടവെള്ള മൂന്നു മുട്ടയുടേത്
ഉപ്പ് പാകത്തിന്
തക്കാളി ഒരു ചെറുത്
കാരറ്റ് ഒരു ചെറിയ കഷണം
സവാള ഒരു സവാളയുടെ പകുതി
പച്ചമുളക് ഒന്ന്
മല്ലിയില പൊടിയായി അരിഞ്ഞത് അര വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
മുട്ടവെള്ള, ഉപ്പു ചേര്‍ത്തു നന്നായി അടിക്കുക.
മൂന്നാമത്തെ ചേരുവ ഓരോന്നും വളരെ പൊടിയായി അരിയുക.
അരിഞ്ഞ കൂട്ട് അടിച്ചു വച്ചിരിക്കുന്ന മുട്ടവെള്ളയുമായി നന്നായി യോജിപ്പിക്കുക.
നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി, മുട്ടവെള്ള മിശ്രിതം ഒഴിച്ച് മൂടിവച്ചു വേവിക്കുക.
വീറ്റ് ബ്രെഡിനൊപ്പം സാന്‍വിച്ച് ആക്കാന്‍ ബെസ്റ്റ്.
മുട്ടയുടെ വെള്ളയില്‍ അടങ്ങിയിരിക്കുന്ന ഹൈ പ്രോട്ടീനും തക്കാളിയിലെ ലൈകോപീനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ഘടകങ്ങളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha