തലവേദന അകറ്റാന്‍ എളുപ്പമാര്‍ഗങ്ങള്‍
പലകാരണങ്ങള്‍ കൊണ്ടും തലവേദനയുണ്ടാവാം. സ്ട്രസ്, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം തലവേദനയ്ക്കു കാരണമാകാം. ഈ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ചില വഴികളുണ്ട്.
ഇഞ്ചി ചായ കുടിക്കുക
തലവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ഇഞ്ചി നല്ലൊരു ഉപാധിയാണ്. ചതച്ച ഇഞ്ചി തിളപ്പിച്ച വെള്ളത്തിലിട്ട് ആ വെള്ളം ഉപയോഗിച്ച് ചായയുണ്ടാക്കി കുടിക്കുക.
അക്യുപ്രഷര്‍ തെറാപ്പി
പഴക്കമേറിയ തലവേദയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ഈ രീതി ഉപയോഗിക്കാം. കഴുത്തിനു പിന്‍ഭാഗത്തെ പ്രഷര്‍ പോയിന്റുകളില്‍ തെറാപ്പി ചെയ്യാം.
കര്‍പ്പൂരവള്ളി മണക്കുക
കര്‍പ്പൂരവള്ളി മണത്താല്‍ തലവേദന കുറയുമെന്ന് നിരവധി പഠനങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്.
ഐസ് പാക്ക് ഉപയോഗിക്കുക
തലയില്‍ ഐസ്പാക്ക് വയ്ക്കുന്നത് തലവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും.
സംഗീതം ആസ്വദിക്കുക
2001ലെ പഠനപ്രകാരം കഠിനമായ തലവേദനയ്ക്ക് പരിഹാരമായി മ്യൂസിക് തെറാപ്പി നിര്‍ദേശിക്കുന്നുണ്ട്.
ധ്യാനം
ശാന്തമായി ഒരുമൂലയില്‍ ഇരുന്ന് കണ്ണുകള്‍ അടച്ച് ധ്യാനിക്കുക. നിങ്ങളുടെ ശ്വാസോച്ഛ്വാസത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുക. തലവേദയ്ക്ക് ആശ്വാസം ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha