പല്ലുകളെയും അസ്ഥികളെയും ബലപ്പെടുത്താന്‍ കട്ടന്‍ചായ
ദിവസവും രാവിലെ ഒരു ചായ കുടിക്കാതെ ഇരിപ്പുറക്കാത്തവരാണ് പൊതുവെ മലയാളികള്‍. ഓരോ വീട്ടകങ്ങളിലെയും ചായക്ക് ഓരോ രുചിയാണ് ചിലര്‍ക്ക് വേണ്ടത് കടുപ്പത്തിലൊരു കട്ടനങ്കില്‍ മറ്റു ചിലര്‍ ലൈറ്റ് ചായയുടെ ആരാധകരാണ്. വേറെ ചിലര്‍ പാലു ചേര്‍ത്താല്‍ കുടിക്കില്ല. മറ്റു ചിലരാണെങ്കിലോ പഞ്ചസാര പ്രേമികളായിരിക്കും. ഇങ്ങനെ ഓരോരുത്തരുടെയും രുചി ഭേദങ്ങള്‍ക്കനുസരിച്ച് ചായയിലെ തേയില, പഞ്ചസാര, പാല്‍ എന്നിവയുടെ അളവുകള്‍ മാറി വരും.
ഇനി മറ്റു ചിലര്‍ക്കാകട്ടെ ഉണ്ടാക്കാനാകുന്ന ഏക വിഭവം കട്ടന്‍ ചായയാണ്. ഇത്തിരി ചൂടു വെള്ളം ചായപ്പൊടി, പഞ്ചസാര, വേണമെങ്കില്‍ പാല്‍ ഇവ ആവശ്യാനുസരണം ചേര്‍ത്താല്‍ ചായ റെഡി. എന്നാല്‍ ഇത്രയും നിസാരമാണോ ചായ നല്‍കുന്ന ഗുണം. അല്ല എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. കാന്‍സര്‍ മുതല്‍ ശരീര വേദന വരെ മാറ്റാനുള്ള ദിവ്യൗഷധ ഗുണങ്ങള്‍ ചായയിലുണ്ടെത്രെ.
പക്ഷെ ചായയില്‍ പാലു ചേര്‍ക്കുന്നതോടെ പല ഗുണങ്ങളും നഷ്ടപെടുമെന്നാണ് ഈ പഠനങ്ങള്‍ പറയുന്നത്. പാലു ചേര്‍ത്ത് ഗുണം നഷ്ടപ്പെടുത്താത്ത കട്ടന്‍ ചായയുടെ 1ഗുണവിളേഷങ്ങളെന്തെന്നു നോക്കാം
തീഫ്‌ളാവിന്‍സ്, തിയറബിഗിന്‍സ് എന്നീ ആന്റീ ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് കട്ടന്‍ ചായ. ഇവ ചില തരത്തിലുള്ള കാന്‍സറിനെ തടയാന്‍ പര്യപ്തമാണ്.
കട്ടന്‍ ചായയിലെ കഫീന്‍, തിയോഫലൈന്‍ എന്നീ ഘടകങ്ങള്‍ ഉന്മേഷവാനായിരിക്കാന്‍ സഹായിക്കുന്നു.
കോശങ്ങളിലെയും ഡിഎന്‍എയിലുമുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ കട്ടന്‍ ചായയിലെ പോളിഫെനോള്‍ എന്ന ഘടകം സഹായിക്കുന്നു.
രക്ത ധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടുക, ഹൃദയാഘാതം എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കട്ടന്‍ ചായയിലെ ആന്റി ഓക്‌സൈഡുകള്‍ ഗുണം ചെയ്യുമെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
ദിവസവും കട്ടന്‍ ചായ കുടിക്കുന്നത് പ്രമേഹം, കൊളസ്‌ട്രോള്‍ എന്നീ അസുഖങ്ങള്‍ക്ക് ശമനം നല്‍കും.
കട്ടന്‍ ചായയില്‍ കാണുന്ന ഫെയ്‌തോ കെമിക്കല്‍സ് അസ്ഥികളെ ബലപ്പെടുത്തുകയും അസ്ഥിക്ഷയത്തില്‍ നിന്ന് രക്ഷ നല്‍കുകയും ചെയ്യും.
എല്‍ തിയാനെന്‍ എന്ന അമിനോ ആസിഡ് ഏകാഗ്രതക്കുറവ് പരിഹരിക്കാന്‍ സഹായിക്കും.
കട്ടന്‍ ചായയില്‍ കാണപ്പെടുന്ന ആല്‍ക്കലാമിന്‍ എന്ന ആന്റിജന്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
പല്ലുകളെയും അസ്ഥികളെയും ബലപ്പെടുത്താന്‍ കട്ടന്‍ ചായയിലെ ഫ്‌ലൂറൈഡ് സഹായിക്കും.
ചെറിയ തോതില്‍ വേദന സംഹാരിയായി പ്രവര്‍ത്തിക്കാനുള്ള ശേഷിയും കട്ടന്‍ ചായക്കുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha