സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ വെള്ളരിക്ക
സുലഭമായി കിട്ടുന്ന പച്ചക്കറിയാണു വെള്ളരിക്ക. വൈറ്റമിന്‍ സി, മഗ്‌നീഷ്യം, അയണ്‍, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറയാണിത്. സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഇതിലും നല്ലൊരു പച്ചക്കറിയില്ല.
വെള്ളരിക്കയില്‍ 95 ശതമാനവും വെള്ളമായതിനാല്‍ വെള്ളരിക്കാ കഴിക്കുന്നതു ചര്‍മം എപ്പോഴും ഹൈഡ്രേറ്റഡായിരിക്കാന്‍ സഹായിക്കും.
പ്രകൃതിദത്തമായ ടോണറാണു വെള്ളരിക്ക. ചര്‍മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നല്‍കാന്‍ ഇതു സഹായിക്കും. വെള്ളരിക്കാ നീര് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.
നിറം വര്‍ധിപ്പിക്കാന്‍ മികച്ചതാണു വെള്ളരിക്ക. നാരങ്ങാനീരു ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഇരട്ടിഫലം ഉറപ്പ്. സ്ഥിരമായി ചെയ്താലെ ഫലം ലഭിക്കൂ എന്നോര്‍ക്കുക.
ഓട്‌സ് പൊടിച്ചതും വെള്ളരിക്കാനീരും നാരങ്ങാനീരും തേനും ചേര്‍ത്തു മുഖത്തിട്ടാല്‍ കുരുക്കള്‍ അകലുകയും നിറം വര്‍ധിക്കുകയും ചെയ്യും.
ചര്‍മത്തിന്റെ വരള്‍ച്ച മാറ്റാന്‍ വെള്ളരിക്കാ നീരും അല്‍പം തൈരും ചേര്‍ത്തിട്ടാല്‍ മതി.
സൂര്യപ്രകാശമേറ്റതുമൂലമുള്ള കരുവാളിപ്പു മാറാന്‍ പാലും വെള്ളരിക്കാനീരും ചേര്‍ത്തു പുരട്ടുക.
കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം മാറാന്‍ വെള്ളരിക്കാനീര് കണ്ണിനു ചുറ്റും പുരട്ടുകയോ വെള്ളരിക്ക വട്ടത്തില്‍ മുറിച്ചു കണ്ണിനു ചുറ്റും വയ്ക്കുകയോ ചെയ്യാം.
ഒരു ടേബിള്‍സ്പൂണ്‍ വേവിച്ച വെള്ളരിക്കയില്‍ ഒരു ടേബിള്‍സ്പൂണ്‍ തൈരു ചേര്‍ത്തു മുഖത്തിടുന്നതു പുതിയ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുകയും ചര്‍മത്തിനു തിളക്കം നല്‍കുകയും ചെയ്യും.
വെള്ളരിക്കാ നീരും പാലും തേനും പഞ്ചസാരയും ചേര്‍ത്താല്‍ നല്ലൊരു സ്‌ക്രബ്ബായി.
വെള്ളരിക്കാ നീരും പയറുപൊടിയും ചന്ദനം പൊടിച്ചതും മൂന്നോ നാലോ തുള്ളി നാരങ്ങാനീരും ചേര്‍ത്തു മുഖത്തിടുക. എണ്ണമയമുള്ള ചര്‍മക്കാര്‍ക്കു യോജിച്ച ഫേയ്‌സ്പാക്കാണിത്.
മുട്ടയുടെ വെള്ളയും വെള്ളരിക്കാ നീരും നാരങ്ങാനീരും ചേര്‍ത്തു മുഖത്തിടുന്നതു ചുളിവുകള്‍ മാറാന്‍ സഹായിക്കും.
മുടിയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ വെള്ളരിക്കാനീര് തലയോട്ടിയില്‍ പുരട്ടി അര മണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ മതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha