മുടികൊഴിച്ചില്‍ തടയാന്‍ ഉള്ളിനീര്
എല്ലാവരെയും ഏറെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. ഈ പ്രശ്‌നം പരിഹരിക്കാനിതാ ഒരു എളുപ്പവഴി. അധികം ചെലവില്ലാതെ ആര്‍ക്കും വീട്ടില്‍ തന്നെ ചെയ്യാവുന്നതാണിത്്.
മുടികൊഴിച്ചില്‍ തടഞ്ഞ് മുടി നന്നായി വളരാന്‍ ഉള്ളി ഉപയോഗിക്കാം. ഉള്ളിയിലടങ്ങിരിക്കുന്ന സള്‍ഫര്‍ തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ശിരോചര്‍മത്തിലുണ്ടാകുന്ന രോഗങ്ങളെ തടഞ്ഞ് മുടികൊഴിച്ചില്‍ അകറ്റാനും ഉള്ളി നീരു സഹായിക്കും.
ഉള്ളി അല്ലെങ്കില്‍ സവാള തൊലി കളഞ്ഞതിനു ശേഷം ചെറുതായി മുറിക്കുക. ഈ കഷണങ്ങള്‍ മിക്‌സിയിലടിച്ച് നീരു പിഴിഞ്ഞെടുക്കാം. ഇത് ശിരോചര്‍മത്തില്‍ നന്നായി തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയില്‍ മൂന്നു തവണ ചെയ്താല്‍ മുടി കൊഴിച്ചില്‍ അകന്ന് മുടി നന്നായി വളരും.
ഉള്ളി നീരും തേനും യോജിപ്പിച്ച മിശ്രിതം തലയില്‍ നന്നായി തേച്ചു പിടിപ്പിക്കാം. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിച്ചു കഴുകാം. ആഴ്ചയില്‍ ഒരു തവണ ചെയ്താല്‍ മുടികൊഴിച്ചില്‍ അകറ്റാം.
ഒരു സ്പൂണ്‍ ഉള്ളി നീരും രണ്ടു സ്പൂണ്‍ വെളിച്ചെണ്ണയും നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം തലയിലും മുടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ തല കഴുകാം. ആഴ്ചയില്‍ ഒരു തവണ ചെയ്താല്‍ മുടി ഇടതൂര്‍ന്നു വളരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha