തൈറോയ്ഡ് അത്ര ചെറിയ സംഭവമല്ല! കരുതിയിരുന്നില്ലെങ്കിൽ ആപത്ത്...
പലപ്പോഴും വളരെ നിസ്സാരമായി തള്ളിക്കളയുന്ന തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാവുന്ന പ്രശ്നങ്ങൾ ഒട്ടും നിസ്സാരമല്ല. എത്രയും പെട്ടെന്ന് ചികിൽസ തേടുക തന്നെ വേണം. തൈറോയ്ഡ് അസുഖങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന കാര്യങ്ങൾ പറയാം. എത്ര ഉറങ്ങിയാലും മതിവരാതിരിക്കുക, ഉറക്കം തീരെയില്ലാതിരിക്കുക, ഒന്നിനും ഉൻമേഷമില്ലാത്ത അവസ്ഥ, ദഹനപ്രശ്നങ്ങൾ ,മുടികൊഴിച്ചിൽ ഇവയൊക്കെ ഉണ്ടെങ്കിൽ ഉറപ്പായും ഡോക്ടറെ കാണുക. അതേസമയം ഇതൊക്കെ തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന തകരാർ കൊണ്ട് മാത്രമാണെന്ന് ഉറപ്പിച്ചു പറയാനും കഴിയില്ല.
മറ്റെന്തെങ്കിലും രോഗങ്ങളുടെ ഭാഗമായും ഈ ലക്ഷണങ്ങൾ ഉണ്ടാവാം. കഴുത്തിനു മുന്നിലായി കാണുന്ന ചിത്രശലഭത്തിന്റെ ആകൃതിയോടുകൂടിയ, 15 മുതൽ 20 ഗ്രാം വരെ മാത്രം ഭാരം വരുന്ന ഒരു ചെറു ഗ്രന്ഥിയാണ് തൈറോയിഡ്. ഈ ഇത്തിരിക്കുഞ്ഞൻ ഗ്രന്ഥി എന്താണ് ശരീരത്തിൽ ചെയ്യുന്നത് എന്നതിനേക്കാൾ പ്രധാനമാണ് ഈഗ്രന്ധിക്ക് എന്തെങ്കിലും പിഴവു സംഭവിച്ചാൽ ശരീരത്തിന് എന്തൊക്കെ സംഭവിക്കും എന്നത്. തൈറോയിഡ് ഗ്രന്ഥിക്ക് വരുന്ന പ്രശ്നങ്ങൾ കൊണ്ട് ശരീരത്തിനുണ്ടാകുന്ന ചെറുതല്ല. എല്ലാ അവയവ വ്യവസ്ഥകളിലും തകരാർ ഉണ്ടാക്കാൻ തൈറോയിഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോണിൽ വരുന്ന വ്യത്യാസങ്ങൾക്ക് സാധിക്കും.
തൈറോയിഡ് ഉൽപ്പാദിപ്പിക്കുന്ന T3,T4 ഹോർമോണുകളുടെ വ്യത്യാസമായണ് തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കാവുന്ന ഒരു പ്രശ്നം. ഇവയുടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് ശരീരം മെലിയുകെ, തടിക്കുക, ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുക, സന്ധികളിൽ നീർക്കെട്ടുണ്ടാവുക തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങൾ ആയിരിക്കും ഉണ്ടാവുക. ഈ ഹോർമോണുകളുടെ അധിക ഉൽപ്പദനത്തെ ഹൈപ്പർ തൈറോയിഡസം എന്നും കുറവ് ഉൽപ്പാദനത്തെ ഹൈപ്പോ തൈറോയിഡിസം എന്നുമാണ് പറയുക.
ഓരോന്നിനും ഓരോ ശാരീരിക അസ്വസ്ഥതകളാണ് ഉണ്ടാക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാവുന്ന വീക്കങ്ങളാണ് ഈ ഗ്രന്ഥിയെ ബാധിക്കാവുന്ന മറ്റൊരു രോഗം. തൈറോയ്ഡ് വീക്കങ്ങളെ പൊതുവിൽ ഗോയിറ്റർ എന്നാണ് പറയുന്നത്. എല്ലാ വീക്കങ്ങളും പ്രശ്നക്കരാവണം എന്നില്ല. ഗ്രമ്ധിക്ക് വീക്കമുണ്ടെങ്കിലും ഹോർമോൺപ്രവർത്തനം ശരിരായി തന്നെ നടക്കുന്ന സാഹചര്യങ്ങളും ഉണ്ട്.
പക്ഷേ ചില സന്ദർഭങ്ങളിൽ തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാവുന്ന കാൻസറായും കാണപ്പെടുന്നുണ്ട്. ഗ്രന്ധിക്കുള്ളിൽ മുഴ ഉണ്ടാവുകയും ശ്രദ്ധിച്ചില്ലെങ്കിൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഇത് പടരാം. അതുകൊണ്ട് ഗ്രന്ഥിക്ക് എന്തെങ്കിലും തരത്തിലുള്ള വീക്കം ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് വിദഗ്ദ ചികിൽസ നേടേണ്ടത് അത്യാവശ്യമാണ്. ശസ്ത്രക്രിയയാണ് ഇതിന്റെ ഫലപ്രദമായ പ്രതിവിധി. മറ്റു കാൻസറുകളെ അപേക്ഷിച്ച് 99 ശതമാനവും ഭേദമാക്കാവുന്ന കാൻസറാണ് തൈറോയിഡിനെ ബാധിക്കുന്നത് എന്നതാണ് ഒരു പ്രത്യേകത.
ഒരുവിധം എല്ലാ അവയവങ്ങളുടെയും പ്രവർത്തനത്തെ നിയന്ത്രിക്കാനുള്ള കഴിവ് തൈറോയിഡ് ഗ്രന്ഥിക്കുണ്ട്. ഉറക്കം ശരിയാവണമെങ്കിൽ, ദഹനം ശരിയാവണമെങ്കിൽ, പ്രത്യുൽപ്പാദനം നടക്കണമെങ്കിൽ, ശരീര ഊഷ്മാവ് കൃത്യമായിരിക്കണമെങ്കിൽ ഒക്കെ തൈറോയ്ഡ് എന്ന ഈ കുഞ്ഞൻ ഗ്രന്ഥി വിചാരിക്കണം. പ്രോട്ടീൻ, കാൽസ്യം,വൈറ്റമിൻ എന്നിവയുടെ മെറ്റബോളിസം കൃത്യമായി നടക്കുന്നതും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മൂലമാണ്. എന്തിനേറെ, ഹൃദയ-ശ്വസന ക്രിയ കൃത്യമായി നടക്കണമെങ്കിലും തൈറോയ്ഡ് ഗ്രന്ഥി ശരിയായി പ്രവർത്തിച്ചാലേ സാധിക്കൂ. എന്തുതന്നെ ആയാലും കൃത്യമായ കണ്ടെത്തലും ചികിൽസയുമാണ് പ്രതിവിധി.
https://www.facebook.com/Malayalivartha