ഭക്ഷണത്തിന്റെ പോഷകമൂല്യം അളക്കാന്‍ മൊബൈല്‍ ആപ്പ്
ഭക്ഷ്യവസ്തുക്കളുടെ പോഷകമൂല്യം അളക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍. ഫുഡ്‌സ്വിച്ച് എന്ന ആപ്പിലൂടെ കടകളില്‍ നിന്നു വാങ്ങുന്ന ഭക്ഷണ സാധനങ്ങളിലെ കൊഴുപ്പ്, പഞ്ചസാര, ഉപ്പ്, രുചി വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയവയുടെ അളവ് ആപ്പ് വഴി അറിയാന്‍ സാധിക്കും.
സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ആണ് ആപ്പ് വികസിപ്പിച്ചത്. പായ്ക്കറ്റിലെ ബാര്‍ കോഡ് സ്‌കാന്‍ ചെയ്ത് അതിലെ ഭക്ഷണത്തിന്റെ പോഷക മൂല്യം അറിയുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
സ്‌കാന്‍ ചെയ്തതിന് ശേഷം വരുന്ന സ്‌ക്രീനില്‍ മുകളില്‍ പറഞ്ഞ നിറങ്ങളില്‍ ഓരോന്നിന്റെയും അളവ് രേഖപ്പെടുത്തും. സാധാരണ പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളില്‍ ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആപ്പ് ഉപയോഗിച്ച് നല്ല ഭക്ഷണം കണ്ടെത്താമെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് അവകാശപ്പെടുന്നത്. സസ്യസസ്യോതര ഭക്ഷണ സാധനങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.
ഉപഭോക്താക്കള്‍ കണ്ടെത്തിയ ഇഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങളുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാനും അവസരമുണ്ട്. ഇന്ത്യയിലെ 10,000 ഭക്ഷണ സാധനങ്ങളുടെ പോഷകമൂല്യം ഇന്‍സ്റ്റിറ്റിയൂട്ട് സ്വീകരിച്ചിട്ടുണ്ട്. ഐഒഎസ്, ആന്‍ഡ്രോയിഡ് എന്നിവയില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. സെന്റര്‍ ഫോര്‍ ക്രോണിക് ഡിസീസ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യയുമായി ചേര്‍ന്ന് പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്‍സ്റ്റിറ്റിയൂട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha