ചർമ്മത്തിലെ ചൊറിച്ചിൽ ബുദ്ധിമുട്ടാകുന്നോ..? പരിഹാര മാർഗങ്ങൾ ഇതാ...
ഏത് പ്രായത്തിലുള്ള ആൾക്കാർക്കും ശരീരത്തിലെ ഏതു ഭാഗത്തും ചൊറിച്ചിൽ ഉണ്ടാകാം. പല രോഗങ്ങൾ കൊണ്ടോ , അലർജി, വരണ്ടചർമ്മം തുടങ്ങി പല കാരണങ്ങൾ കൊണ്ടും ചർമ്മത്തിൽ ചൊറിച്ചിൽ അനുഭവപ്പെടും.വൈദ്യശാസ്ത്രപരമായി ഇതിനെ പ്രൂറിറ്റിസ് എന്നാണ് അറിയപ്പെടുന്നത്. ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നതിന് പ്രധാന കാരണം വരണ്ട ചർമ്മമാണ്. നമ്മുടെ ശരീരത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഒരു കവചമാണല്ലോ ചർമ്മം. ഈ ചർമ്മത്തിൽ ഈർപ്പം നഷ്‍ടപ്പെടുമ്പോൾ വലിഞ്ഞു മുറുകി വരണ്ടു ചെതുമ്പലുകൾ പോലുള്ള ചർമ്മമായി മാറുന്നു. ഏതു കാലാവസ്ഥയിലും ബാധിക്കുന്ന ഒരു അവസ്ഥയാണ് വരണ്ട ചർമ്മം.
കൊതുക്, ചെള്ള്,മൂട്ട പോലുള്ള ചെറു പ്രാണികൾ കടിക്കുമ്പോൾ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകാറുണ്ട്. ഈ പ്രാണികളുടെ കടിക്കെതിരെ നമ്മുടെ ശരീരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തടിച്ചു ചുവക്കുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നു. പലർക്കും പലതിനോടും അലർജിയുണ്ടാകും. ചിലർക്ക് പൊടി,മറ്റുചിലർക്ക് ചില ഭക്ഷണങ്ങൾ, സോപ്പ്, വളർത്തുമൃഗങ്ങൾ,പൂമ്പൊടി,വസ്ത്രങ്ങൾ, സൗന്ദര്യ സംരക്ഷണ വസ്തുക്കൾ എന്നിവയെല്ലാം പലർക്കും അലർജി ഉണ്ടാക്കും.
അലർജിയുടെ ഫലമായി ചർമ്മത്തിൽ ചൊറിച്ചിലും ഉണ്ടാക്കാറുണ്ട്. എക്സിമ,സോറിയാസിസ് പോലുള്ള രോഗാവസ്ഥകൾ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കാറുണ്ട്. ഇവ പലപ്പോഴും ചർമ്മത്തിൽ വരൾച്ചയും ചൊറിച്ചിലും വീക്കവും ഉണ്ടാക്കും.എക്സിമ കാലക്രമേണ മാറുമെങ്കിലും ഇവ പലപ്പോഴും ചർമ്മത്തിൽ അണുബാധ ഉണ്ടാക്കാനുള്ള സാധ്യതയുള്ളതിനാൽ ഇത്തരക്കാർ സൂക്ഷിക്കണം.
പേൻ പോലുള്ള പരാന്നഭോജികൾ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കാറുണ്ട്.അതുപോലെ കരപ്പൻ ,മറ്റു ഫംഗസ് അണുബാധകൾ എന്നിവ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കുന്നു. ശാരീരിക കാരണങ്ങൾ അല്ലാതെ പലർക്കും മാനസിക വിഷമതകൾ മൂലം ചൊറിച്ചിൽ ഉണ്ടാകാറുണ്ട്.മാനസികസമ്മർദ്ദം ചൊറിച്ചിൽ ഉണ്ടാക്കും.ഇത്തരത്തിൽ അമിതമായ പോറലുകൾ ചർമ്മത്തിൽ അണുബാധ ഉണ്ടാക്കും.
നനഞ്ഞ തുണി അല്ലെങ്കിൽ ഐസ് പായ്ക്ക് പോലുള്ള കോൾഡ് കംപ്രസ്സുകൾ പ്രശ്‌ന ബാധിത പ്രദേശത്ത് വയ്ക്കുന്നത് ചർമ്മത്തിലെ ചൊറിച്ചിൽ കുറയ്ക്കാൻ സഹായിക്കും. ഇത് ചൊറിച്ചിൽ മൂലമുണ്ടാകുന്ന ചർമ്മ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ നിര്ജ്ജലീകരണമാണ് പലപ്പോഴും ചൊറിച്ചിൽ ഉണ്ടാക്കുന്നത്. തണുത്ത കമ്പ്രെസ്സുകൾ വയ്ക്കുമ്പോൾ താൽക്കാലികമായി ആ ഭാഗം ഈർപ്പമുള്ളതും തണുത്തതുമാകുകയും ചൊറിച്ചിലിന് ശമനം ഉണ്ടാകുകയും ചെയ്യുന്നു.
ചർമ്മത്തിലെ ചൊറിച്ചിൽ മാറ്റി സുന്ദരമായ ചർമ്മത്തിന് സഹായിക്കുന്ന മറ്റൊരു വസ്തുവാണ് ആപ്പിൾ സിഡാർ വിനഗർ.തുല്യ അളവിൽ ആപ്പിൾ സിഡാർ വിനഗറും വെള്ളവും യോജിപ്പിക്കുക.ഇത് ഒരു കോട്ടണിൽ മുക്കി ചൊറിച്ചിൽ ഉള്ള ഭാഗത്തു പുരട്ടുക.
പ്രകൃതിദത്തമായ മോയിസ്ച്യുറൈസർ ആണ് വെളിച്ചെണ്ണ.ഇത് ചർമ്മത്തിലെ വരച്ച അകറ്റാനും ചൊറിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽ ചൊറിച്ചിൽ ഉള്ള ഭാഗത്തു വെളിച്ചെണ്ണ പുരട്ടുക.
ഒന്നോ രണ്ടോ സ്പൂൺ ബേക്കിങ് സോഡ വെള്ളത്തിൽ കുഴച്ചു പേസ്റ്റ് ആക്കി ചൊറിച്ചിൽ ഉള്ള ഭാഗത്തു പുരട്ടുക.ബേക്കിങ് സോഡയിലെ ആൽക്കലൈൻ ഗുണങ്ങൾ ചൊറിച്ചിൽ അകറ്റാൻ മികച്ചതാണ്.
https://www.facebook.com/Malayalivartha