മുടിയുടെ ആരോഗ്യം വെല്ലുവിളിയാകുന്നോ..? തുളസി മതി മുടി തഴച്ച് വളരാൻ
മുടി കൊഴിച്ചില്‍, താരന്‍, നര, മുടി അറ്റം പിളരുന്നത് എല്ലാം ഇന്നത്തെ കാലത്ത് സാധാരണമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാൻ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അതിൽ സഹായിക്കുന്ന ഒന്നാണ് തുളസി. മുടിയില്‍ തുളസി ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. തുളസി പൊടിയായി ഉപയോഗിക്കുന്നതാണ് ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നത്. മുടിക്കും ചർമ്മത്തിനും അത്ഭുതകരമായ മാറ്റങ്ങളാണ് തുളസി നല്‍കുന്നത്.
തുളസി ഇല ഉണക്കിപ്പൊടിച്ച് ഇത് തൈരിലോ അല്ലെങ്കില്‍ വെള്ളത്തിലോ മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇതിലൂടെ മുടിക്ക് പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ നിങ്ങള്‍ക്ക് ഈ മിശ്രിതം ഉപയോഗിക്കാം. നിങ്ങള്‍ ഉപയോഗിക്കുന്ന എണ്ണയില്‍ കലര്‍ത്തിയും നിങ്ങള്‍ക്ക് തുളസിപ്പൊടി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.
മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നതാണ് ഈ മിശ്രിതം. മുടി കൊഴിച്ചിലിന് പലപ്പോഴും കാരണമാകുന്നത് മുടിയിഴകള്‍ക്ക് ശക്തിയില്ലാത്തതാണ്. എന്നാല്‍ മുടിയിഴകള്‍ക്ക് ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ആഴ്ചയില്‍ മൂന്ന് തവണ മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടിയിഴകളെ പുനരുജ്ജീവിപ്പിക്കുകയും മുടിയുടെ വേരുകള്‍ക്ക് ശക്തി പകരുകയും ചെയ്യുന്നു.
തുളസിപ്പൊടി ഗുണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനുള്ള കഴിവാണ്. പലപ്പോഴും താരനാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് തുളസി പൊടി ഉപയോഗിക്കാവുന്നതാണ്.
അകാലനരയെന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് തുളസി പൊടി ഉപയോഗിക്കാവുന്നതാണ്. മുടി കൊഴിച്ചില്‍ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവുന്നു. എന്നാല്‍ അതിനെയെല്ലാം ഇല്ലാതാക്കുന്നതിനും അത് സഹായിക്കുന്നതുമാണ് തുളസിപ്പൊടി.
https://www.facebook.com/Malayalivartha