രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഇഞ്ചി
ഹൃദയത്തെയും രക്തധമനികളെയും സംരക്ഷിക്കാനുള്ള ഇഞ്ചിയുടെ അസാധ്യ കഴിവു തന്നയാണ് അടുക്കളയിലെ പ്രിയപ്പെട്ടതാക്കി ഇതിനെ മാറ്റിയതും. മസിലുകളെയും രക്തക്കുഴലുകളെയും അയവുള്ളതാക്കി രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ എളുപ്പത്തിലാക്കാന്‍ ഇഞ്ചിക്കു സാധിക്കും. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.
നിത്യേന ഡയറ്റില്‍ ഇഞ്ചി ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ദിവസവും ഇഞ്ചിച്ചായ കുടിക്കുകയോ ചെയ്യുന്നതു വഴി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പൃദയരോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പല രോഗങ്ങളിലേക്കുമുള്ള വഴികാട്ടിയാകുന്നു. കടുത്ത ലക്ഷണങ്ങളൊന്നും തന്നെ പ്രകടമാകാത്തതിനാല്‍ പലപ്പോഴും ആരംഭദശയില്‍ മനസിലാക്കാനും സാധിക്കാറില്ല. ഉണ്ടാകുന്ന ലക്ഷണങ്ങളെയാകട്ടെ, നിസാരമെന്നു കരുതി പലരും അവഗണിക്കുകയും ചെയ്യുന്നു. ഇതു തന്നെയാണ് രക്തസമ്മര്‍ദ്ദം ഇത്രയും കുതിച്ചുയരുന്നതിനു പിന്നിലും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha