ബീഡിവലി ആമാശയ അര്‍ബുദത്തിനു കാരണമാകും
ബീഡിവലി ശ്വാസകോശം, വായ്, തൊണ്ട എന്നിവിടങ്ങളിലെ അര്‍ബുദങ്ങള്‍ക്കു പുറമേ ആമാശയാര്‍ബുദങ്ങള്‍ക്കും കാരണമാകുന്നതായി റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍സിസി) നടത്തിയ പഠനത്തില്‍ കണ്ടെത്തി. കേരളത്തില്‍ അര്‍ബുദരോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ പുകയിലയുടെയും പുകയില ഉല്‍പ്പന്നങ്ങളുടെയും ഉപഭോഗം പ്രധാനകാരണങ്ങളിലൊന്നാണെന്ന നിഗമനത്തെ ഇതു ശക്തിപ്പെടുത്തുന്നതായി ആര്‍സിസി ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുകവലിക്കാത്തവരെ അപേക്ഷിച്ച് ബീഡി ഉപഭോക്താക്കള്‍ക്ക് ആമാശയസംബന്ധ അര്‍ബുദത്തിന് ഉയര്‍ന്ന സാധ്യതയുണ്ടെന്ന് വേള്‍ഡ് ജേണല്‍ ഓഫ് ഗാസ്‌ട്രോഎന്ററോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
ബീഡിയുടെ എണ്ണത്തെയും ഉപഭോഗ കാലയളവിനെയും ആശ്രയിച്ചാണ് ആമാശയസംബന്ധിയായ അര്‍ബുദത്തിന്റെ സാധ്യത വര്‍ധിക്കുന്നതെന്നു പുകയില, മദ്യ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും ഇന്ത്യയിലുമുള്ള ആമാശയാര്‍ബുദ സാധ്യത എന്ന പഠനം സൂചിപ്പിക്കുന്നു. 19902009 കാലയളവില്‍ കൊല്ലം ജില്ലയിലെ തീരദേശമേഖലയായ കരുനാഗപ്പള്ളിയില്‍ 30 84 വയസ്സിനിടയിലുള്ള 65,553 പുരുഷന്‍മാരെയാണു പഠന വിധേയരാക്കിയത്. പ്രാഥമിക വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായ പഠനം ഈ മേഖലയില്‍ അനിവാര്യമാണെന്നും ഡോ. പോള്‍ പറഞ്ഞു.
കേരളത്തിലെ ഒരു ലക്ഷം ആളുകളില്‍ 155 പേരില്‍ പുതുതായി അര്‍ബുദം കണ്ടുവരുന്നുണ്ട്. ആര്‍സിസിയില്‍ ചികിത്സതേടിയെത്തിയ പുരുഷന്‍മാരില്‍ 42% അര്‍ബുദത്തിനും കാരണം പുകവലിയാണ്. സ്വാതന്ത്ര്യം ലഭിച്ച കാലഘത്തില്‍ 50 വയസ്സായിരുന്നു മനുഷ്യന്റെ ശരാശരി ആയൂര്‍ദൈര്‍ഘ്യം. ഇപ്പോള്‍ 75 ആയി വര്‍ധിച്ചിരിക്കുന്നു. ആയൂര്‍ദൈര്‍ഘ്യ വര്‍ധനവിനു പുറമേ പുകവലിയാണ് അര്‍ബുദത്തിനു പ്രധാന കാരണമെന്നും പഠനത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ഡോക്ടര്‍ വ്യക്തമാക്കി.
പുകയില നിയന്ത്രണ നിയമത്തിന്റെ കൃത്യമായ നടപ്പാക്കലിന്റെയും ബീഡിയുടെയും മറ്റു പുകയില ഉല്‍പ്പന്നങ്ങളുടെയും വ്യാപക ഉപഭോഗമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അവബോധത്തിന്റെയും ആവശ്യകതയും ഭാരിച്ച നികുതി ചുമത്തി പുകയിലയുടെ ഉപഭോഗം കുറയ്ക്കുന്നതിന്റെ അനിവാര്യതയും പഠനത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ഉന്നയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha