ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഒരു സലാഡ് റെസിപ്പി
ഭക്ഷണശീലങ്ങളിലെ പ്രശ്‌നങ്ങള്‍ കാരണം കാന്‍സര്‍ രോഗത്തിന്റെ സാധ്യത വര്‍ദ്ധിക്കുന്നുവെന്നത് ആരോഗ്യലോകം ഏറെ ശ്രദ്ധയോടെയാണ് ഇപ്പോള്‍ നോക്കി കാണുന്നത്. മെഡിക്കല്‍ ഓങ്കോളജിസ്റ്റായ ഡോക്ടര്‍ കെ. മേധി പറയുന്നത് ഭക്ഷണശീലങ്ങളില്‍ ശ്രദ്ധിക്കുന്നത് മൂലം കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ്. വൈറ്റ് റൈസിന് പകരം തവിട് അടങ്ങിയ ധാന്യം ഉപയോഗിക്കണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നതില്‍ പ്രധാന കാര്യം. കൂടുതല്‍ ഫൈബര്‍ ശരീരത്തില്‍ എത്തുന്നതിന് ഇത് സഹായകരമാകും. ആപ്പിള്‍ പോലെയുള്ള പഴവര്‍ഗങ്ങള്‍ തൊലിയോട് കൂടി തന്നെ കഴിക്കുക. ഒമേഗാ ത്രി ഫാറ്റി ആസിഡുകള്‍ കൂടുതല്‍ അടങ്ങിയ മത്സ്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഒലിവ് ഓയിലില്‍ ഭക്ഷണം പാകം ചെയ്യുക എന്നിവയാണ് ഡോക്ടര്‍ മേധിയുടെ നിര്‍ദേശങ്ങള്‍.
ഭക്ഷണ ശീലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനോടൊപ്പം കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആരോഗ്യസമൃദ്ധമായ ഒരു സലാഡ് റെസിപ്പി പ്രശസ്ത ഷെഫ് ദിവാസ് വധേര തന്റെ പാചകക്കുറിപ്പില്‍ പറയുന്നുണ്ട്.
ചേരുവകള്‍
കോസ്‌കോസ് വീറ്റ് - 120 ഗ്രാം
മഞ്ഞള്‍ - ഒരു ഗ്രാം
സൂര്യപ്രകാശത്തില്‍ ഉണക്കിയെടുത്ത തക്കാളി - രണ്ട് എണ്ണം
ഒലിവ് പഴം - നാല് എണ്ണം
പുതിനയില - ആവശ്യത്തിന്
നാരാങ്ങാനീര് - ഒരു സ്പൂണ്‍
ഇഞ്ചി - ആവശ്യത്തിന്
കാപ്‌സികം - 15 ഗ്രാം
ഒലിവ് ഓയില്‍ - രണ്ട് സ്പൂണ്‍
കുങ്കുമപ്പൂവ് - ആവശ്യത്തിന്
മൈസൂര്‍ച്ചീര - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉപ്പ്, കുരുമുളക്, മഞ്ഞള്‍, കോസ്‌കോസ്, ഒലിവ് ഓയില്‍, കുങ്കുമപ്പൂവ് എന്നിവ ഒരു പാനില്‍ എടുത്ത് അഞ്ച് മിനിറ്റ് ആവിയില്‍ വേവിക്കുക. വേവിച്ച ശേഷം ഉടന്‍ തന്നെ തണുപ്പിക്കുക. തുടര്‍ന്ന് നാരങ്ങയുടെ നീര്, കാപ്‌സികം, ഒലിവ് പഴം, ഉണങ്ങിയ തക്കാളി, ഇഞ്ചി എന്നിവ ഇതിനൊപ്പം ചേര്‍ക്കുക. തുടര്‍ന്ന് പുതിനയിലയും മൈസൂര്‍ചീരയും ചേര്‍ത്തെടുക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha